ഖത്തര്‍ കെഎംസിസി 'കാസര്‍കോടന്‍ മഹിമ' ഫാമിലി മീറ്റ് സംഘടിപ്പിച്ചു
Dec 20, 2016, 10:04 IST
ദോഹ: (www.kasargodvartha.com 20.12.2016) ഖത്തര്‍ കെഎംസിസി 'കാസര്‍കോടന്‍ മഹിമ' ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഡോ. എം പി ഷാഫി ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. കാരുണ്യവര്‍ഷം-2 ന്റെ ഭാഗമായാണ് ജില്ലാ ഖത്തര്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ ഫാമിലി മീറ്റ് നടത്തിയത്.
രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളുമാണ് ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും എന്ന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ പറഞ്ഞു. പ്രവാസികള്‍ക്കിടയില്‍ അത്തരം ഒരു കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു വേദിയായിതന്നെയാണ് കാസര്‍കോട് ജില്ലാ ഖത്തര്‍ കെഎംസിസി നടത്തിയ ഈ കാസര്‍കോടന്‍ മഹിമയെ ഞാന്‍ കാണുന്നത് എന്നും ഖമറുദ്ദീന്‍ വ്യക്തമാക്കി. പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് എ വി എം ബക്കര്‍, അഹ് മദ് അടിയോട്ടില്‍, നിഅ്മത്തുല്ലാഹ് കൊട്ടാക്കല്‍, ബേക്കല്‍ സാലി ഹാജി, ഖാദര്‍ ഉദുമ, കെ എസ് മുഹമ്മദ്, എം എ നാസര്‍ കൈതക്കാട്, മുട്ടം മഹമൂദ്, കെ എസ് അബ്ദുല്ല, റഷീദ് മൗലവി, എന്‍ എ ബഷീര്‍ ശംസുദ്ധീന്‍ ഉദിനൂര്‍, എം ടി പി മുഹമ്മദ് കുഞ്ഞി, ബഷീര്‍ ചെര്‍ക്കളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരം ബേക്കല്‍ സാലി ഹാജി, ലുഖ്മാനുല്‍ ഹകീം എന്നിവര്‍ കൈമാറി.
പരിപാടിയില്‍ മജീദ് ചെമ്പരിക്കയുടെ നേതൃത്വത്തില്‍ ഗാനമേള നടന്നു. കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമായി വിവിധയിനം മത്സരങ്ങളും പരിപാടിക്ക് സംഘടിപ്പിച്ചു.
Keywords: Gulf, Qatar, Doha, Qatar KMCC, Muslim-league, inauguration, Programme, Conducted, MC Qamarudheen, Kasargod, Family Meet., Family-meet-conducted-by-Qatar-KMCC