ദുബൈ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ വ്യാജസന്ദേശം
Apr 15, 2020, 19:56 IST
ദുബൈ: (www.kasargodvartha.com 15.04.2020) ദുബൈ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ വ്യാജസന്ദേശം. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് 500 ഡോളറിന്റെ കൂപ്പണ്‍ സൗജന്യമായി നല്‍കുന്നുവെന്നാണ വ്യാജസന്ദേശമാണ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്നത്. ഒരു വെബ്‌സൈറ്റ് രൂപവത്കരിച്ച് ഇതില്‍ ചോദ്യാവലി പൂരിപ്പിക്കാനാണ് നിര്‍ദേശം. ശേഷം 20 സുഹൃത്തുക്കള്‍ക്കോ അഞ്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലോ അയക്കാന്‍ ആവശ്യപ്പെടും. ഇങ്ങനെ ചെയ്താല്‍ ലുലുവിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 500 ഡോളറിന്റെ പര്‍ച്ചേസ് നടത്താമെന്നാണ് സന്ദേശം.
എന്നാല്‍ ഇത് വ്യാജമാണെന്നും സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍ അറിയിച്ചു. ഇത്തരം വഞ്ചനകളില്‍ ആരും കുടുങ്ങിപ്പോകരുതെന്നും ലുലു ഗ്രൂപ്പിന്റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജുകളും വിശ്വസ്ത പത്രമാധ്യമങ്ങളും വഴി മാത്രമേ പുറത്തുവിടുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Dubai, Fake, News, Whatsapp, COVID-19, UAE, Gulf, Fake message about Dubai Lulu market