റൈഹാനയ്ക്ക് പെരുന്നാള്‍ സമ്മാനവുമായി ഇ.വൈ.സി.സി സൗദി കമ്മിറ്റി എത്തും
Jul 15, 2015, 10:00 IST
റിയാദ്: (www.kasargodvartha.com 15/07/2015) വയസ് 20 കഴിഞ്ഞിട്ടും സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഇരിക്കാനൊ ഒന്ന് ചെരിയാനൊ പറ്റാത്ത എരിയാല്‍ ബള്ളീര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുര്‍ റഹ് മാന്റെ മകള്‍ റൈഹാനയ്ക്ക് സാന്ത്വനവുമായി ഇ.വൈ.സി.സി സൗദി കമ്മിറ്റി എത്തും. റൈഹാനയ്ക്ക് ആവശ്യമായ മരുന്നുകളും പുതുവസ്ത്രവും നല്‍കാന്‍ സൗദി കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തില്‍ നവാബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഖലീല്‍ പോസ്റ്റ്, റിയാസ് അക്കര, നൂറുദ്ദീന്‍, സലീം ടൈഗര്‍, അന്‍വര്‍ ഖാന്‍ ചേരങ്കൈ, അഫ്രൂസ് അക്കര, അഫ്‌നാസ് ശിഹാബ്, സുല്‍ഫി ചേരങ്കൈ എന്നിവര്‍ സംബന്ധിച്ചു.
യോഗത്തില്‍ നവാബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഖലീല്‍ പോസ്റ്റ്, റിയാസ് അക്കര, നൂറുദ്ദീന്‍, സലീം ടൈഗര്‍, അന്‍വര്‍ ഖാന്‍ ചേരങ്കൈ, അഫ്രൂസ് അക്കര, അഫ്‌നാസ് ശിഹാബ്, സുല്‍ഫി ചേരങ്കൈ എന്നിവര്‍ സംബന്ധിച്ചു.
Keywords : Dubai, Kasaragod, Riyadh, Saudi Arabia, Gulf, Family, Financial Aid.