city-gold-ad-for-blogger

ഇ വൈ സി സി എരിയാല്‍ ദുബൈ കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 22.07.2017) നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തിന്റെ പൈതൃകം കളഞ്ഞുകുളിച്ച് ഫാസിസ്റ്റുകള്‍ ബീഫിന്റെ പേരിലും നുണപ്രചരണങ്ങള്‍ നടത്തിയും മനുഷ്യരെ ജനമധ്യത്തില്‍ അടിച്ചും, തീയിട്ടും കൊല്ലുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാതെ അതിനെ ചെറുത്തു തോല്‍പിക്കാന്‍ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ദുബൈയില്‍ നടന്ന ഇ വൈ സി സി ജനറല്‍ ബോഡി യോഗം പ്രമേയം അവതരിപ്പിച്ചു. ബി എ അബ്ദുല്ല യോഗം ഉദ്ഘടനം ചെയ്തു.

ഇ വൈ സി സി എരിയാല്‍ ദുബൈ കമ്മിറ്റി ഭാരവാഹികള്‍

സലാം എരിയാല്‍ അധ്യക്ഷത വഹിച്ചു. ബി വി കുഞ്ഞാമു, അബ്ദുല്ല ഡിസ്‌കോ, മുസ്തു എരിയാല്‍, ജാഫര്‍ കെ എച്ച്, ഷുക്കൂര്‍ എരിയാല്‍, ഇബ്രാഹിം തവക്കല്‍, താജുദ്ദീന്‍ ചേരങ്കൈ, തല്‍വാര്‍ മുഹമ്മദ്, ജംഷീര്‍ എരിയാല്‍, അത്തീഖ് റഹ് മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹമീദ് ബള്ളീര്‍ സ്വാഗതവും ജാബിര്‍ എരിയാല്‍ നന്ദിയും പറഞ്ഞു. ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുസ്തു എരിയാല്‍ (പ്രസിഡന്റ്), ജാഫര്‍ കെ എച്ച്, സമീര്‍ പേരാല്‍, അത്തീഖ് റഹ് മാന്‍ (വൈസ് പ്രസിഡന്റ്), ഹമീദ് എരിയാല്‍ (ജനറല്‍ സെക്രട്ടറി), സഫ്‌വാന്‍, ഫൈസല്‍ കെ ബി, ജാവിര്‍ എരിയാല്‍ (ജോയിന്റ് സെക്രട്ടറി), ജംഷീര്‍ എരിയാല്‍ (ട്രഷറര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Eriyal, Club, Dubai, Committee, Meeting, Gulf, EYCC Eriyal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia