മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയ്ക്ക് പ്രവാസ ലോകത്തിന്റെ സ്‌നേഹാദരം
Apr 29, 2017, 13:00 IST
ദുബൈ: (www.kasargodvartha.com 29.04.2017) ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചത് പോലെ കേരളത്തിലും മതമൈത്രി തകര്‍ത്ത് കലാപങ്ങളുണ്ടാക്കി രാഷ്ട്രീയ ലാഭം സ്വപ്‌നം കാണുകയാണ് ബി ജെ പിയെന്നും വര്‍ഗീയ പാര്‍ട്ടികള്‍ക്ക് ഒത്താശ ചെയ്യുന്ന ഫാസിസ്റ്റു നയമാണ് ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. പൊതുരംഗത്തെ ആറു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനത്തിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കിയ പ്രവാസലോകത്തിന്റെ ആദരവിന് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ചെര്‍ക്കളം അബ്ദുല്ല എന്ന പൊതുപ്രവര്‍ത്തകനെ വളര്‍ത്തിയതെന്നും സമൂഹത്തിനായി കര്‍മരംഗത്ത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി എന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം ഭരിക്കുന്ന പിണറായിയുടെയും കേന്ദ്രം ഭരിക്കുന്ന മോഡിയുടെയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ പരിണിതഫലമായാണ് ബെഹ്‌റയെ പോലൊരു വീഴ്ചകള്‍ മാത്രം സംഭവിക്കുന്ന പോലീസ് മേധാവിയെ കേരളത്തിനു സഹിക്കേണ്ടി വന്നത്. മലപ്പുറം തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ തിളക്കമാര്‍ന്ന ജയം കേന്ദ്ര - കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായ ശക്തമായ വിധിയെഴുത്താണെന്നും 2019 ലെ പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടി മാത്രമാണിതെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു. മനുഷ്യ മനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കെ എം സി സി ഉത്തമ സേവനത്തിന്റെ ഉദാത്ത മാതൃകയാണ്. കാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം നൂതനമായ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേര പേള്‍ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് യു എ ഇ കെ എം സി സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. 60 വര്‍ഷത്തെ പൊതു ജീവിതത്തില്‍ മാതൃക ജനസേവനം നടത്തിയ ചെര്‍ക്കളം അബ്ദുല്ലയുടെ പ്രവര്‍ത്തനം വളര്‍ന്നുവരുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും അദ്ദേഹത്തിന്റെ നേതൃ പാടവം ആരെയും അതിശയിപ്പിക്കുന്ന രീതിയിലാണെന്നും കാസര്‍കോട് ജില്ലയെ ഹരിത രാഷ്ട്രീയത്തില്‍ ചേര്‍ത്ത് നിര്‍ത്തിയതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് ചെര്‍ക്കളം അബ്ദുല്ലയെന്നും യഹ് യ തളങ്കര അഭിപ്രായപ്പെട്ടു.
സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ദുബൈ എമിഗ്രേഷന്‍ പ്രതിനിധി മാജിദ് അഹ് മദ് ജുമാ അല്‍ മര്‍സൂഖി സ്‌നേഹോപഹാരം സമ്മാനിച്ചു. ഏഷ്യാനെറ്റ് ഗള്‍ഫ് ചീഫ് റിപോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ് മദിനുള്ള ഉപഹാരം യഹ് യ തളങ്കരയും കുമ്പള അക്കാദമി എം ഡി ഖലീല്‍ കുമ്പളയ്ക്കുള്ള ഉപഹാരം നിസാര്‍ തളങ്കരയും സമ്മാനിച്ചു. കെ എം സി സി യു എ ഇ നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം മുഖ്യപ്രഭാഷണം നടത്തി. യു എ ഇ കെ എം സി സി സെക്രട്ടറി നിസാര്‍ തളങ്കര, ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കള, ഇന്‍കാസ് ദുബൈ സംസ്ഥാന സെക്രട്ടറി നസീര്‍ മാടായി, ജില്ലാ കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ഖയൂം മാന്യ, അഷ്റഫ് കര്‍ള, മജീദ് തെരുവത്ത്, ഹാരിസ് പള്ളിപ്പുഴ, അന്‍വര്‍ കോളിയടുക്കം, സമീര്‍ തളങ്കര, ഷംസുദ്ദീന്‍ പടലടുക്ക, ശരീഫ് പൈക്ക, ഹസൈനാര്‍ ബീജന്തടുക്ക, സി എച്ച് നൂറുദ്ദീന്‍, ടിആര്‍ ഹനീഫ്, റഷീദ് ഹാജി കല്ലിങ്കാല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഇസ്മാഈല്‍ നാലാം വാതുക്കല്‍, മഹ് മൂദ് ഹാജി പൈവളിഗെ, അയൂബ് ഉറുമി, യൂസഫ് മുക്കൂട്, എ ജി എ റഹ് മാന്‍, ഒ എം അബ്ദുല്ല ഗുരുക്കള്‍, ഇ ബി അഹ് മദ് ചെടേക്കാല്‍, ഐ പി എം ഇബ്രാഹിം പൈക്ക, കരീം മൊഗര്‍, സത്താര്‍ ആലമ്പാടി, സിദ്ദീഖ് ചൗക്കി, അസീസ് കമാലിയ, മുനീഫ് ബദിയടുക്ക, ഫൈസല്‍ പട്ടേല്‍ പ്രസംഗിച്ചു.