കാഴ്ചക്കാരുടെ മനം കവർന്ന് ദുബൈ എക്സ്‌പോ നിറത്തിൽ അണിഞ്ഞൊരുങ്ങി എമിറേറ്റ്സ് വിമാനം
Sep 29, 2021, 12:47 IST
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kasargodvartha.com 29.09.2021) ആഗോള പ്രദർശനമായ എക്സ്‌പോ 2020-യുടെ നിറം ചാർത്തി എമിറേറ്റ്‌സ് വിമാനം. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കും വിധത്തിൽ വർണാഭമായ പശ്ചാത്തലത്തിൽ ‘ദുബൈ എക്സ്‌പോ, ഈ മാജികിന്റെ ഭാഗമാകൂ’ എന്ന എഴുത്തും ചുവപ്പും പച്ചയും മഞ്ഞയും നീലയും നിറത്തിൽ ആകർഷകമായ ഗ്രാഫിക്സുകളുമാണ് വിമാനത്തിന് നൽകിയിരിക്കുന്നത്.
29-ന് ലോസ് ആഞ്ചൽസിലേക്ക് പറക്കാനെത്തിയ യാത്രികർ വിമാനത്തിന്റെ കാഴ്ചകൾ കണ്ട് ആശ്ചര്യപ്പെട്ടു. എമിറേറ്റ്‌സിന്റെ മൂന്ന് എ-380 വിമാനങ്ങളിൽ ഈ കാഴ്ചകൾ കാണാം.
എമിറേറ്റ്‌സിന്റെ ടീം തന്നെയാണ് ഇതിന്റെ ആശയവും ഡിസൈനിങ്ങും മറ്റുജോലികളും പൂർത്തിയാക്കിയത്. ഇത്തരത്തിൽ അവതരണം നടത്തിയ ഏറ്റവും വലിയ വിമാനങ്ങളിൽ ഒന്നാണിത്. 11 നിറങ്ങൾ പെയിന്റ് ചെയ്തതാണിത്. 16 ദിവസം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്.
Keywords: Dubai, Gulf, News, Flight, Airplane, Emirates, Los Angeles, Top-Headlines, Airport, Emirates paints A380 in EXPO 2020 Dubai colors.
< !- START disable copy paste -->