Electronic Products | ഇത് എന്റെ വകയായിരുന്നു
Feb 26, 2023, 16:34 IST
പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 23)
- കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(www.kasargodvartha.com) എണ്‍പത്, തൊണ്ണൂറുകളിലൊക്കെ ദുബൈയിലേക്ക് ജോലി തേടിപ്പോകുന്നവരുടെ കുത്തൊഴുക്കായിരുന്നു. ജീവിത നിലാവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം തന്നെയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അന്നൊക്കെ നമ്മുടെ നാട്ടില്‍ ഇലക്ട്രോണിക് വീട്ടുപകരണങ്ങള്‍ വളരെ അപൂര്‍വമായേ കാണാറുണ്ടായിരുന്നുള്ളൂ. അതും ചില ഗള്‍ഫുകാരുടെ വീടുകളില്‍ മാത്രം, അവര്‍ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍. അത് കാണുമ്പോള്‍ മറ്റുള്ളവര്‍ കൗതുകത്തോടെയായിരുന്നു നോക്കിയിരുന്നത്. അന്ന് നമ്മുടെ രാജ്യത്ത് ഇതിന്റെയൊക്കെ നിര്‍മ്മാണ കമ്പനികള്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ഉണ്ടെങ്കില്‍ തന്നെ ഇന്നത്തെപ്പോലെ വ്യാവസായികാടിസ്ഥാനത്തില്‍ പ്രചാരമോ പരസ്യങ്ങള്‍ നല്‍കിയുള്ള മാര്‍ക്കറ്റിംഗ് രീതികളൊന്നുമുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന വീടുകളിലും അവരുടെ സ്വന്തക്കാരും ബന്ധുക്കാരും വിദേശങ്ങളിലുള്ളവര്‍ക്കും മാത്രമേ ഇത്തരത്തിലുള്ള സാധന സാമഗ്രികളെക്കുറിച്ച് ചിന്തിക്കാനും ആഗ്രഹിക്കാനും സാധിച്ചിരുന്നുള്ളൂ. പണം ഉള്ളവര്‍ക്ക് പോലും ഇന്നത്തെപ്പോലെ ഗൃഹോപരകരണങ്ങള്‍ കിട്ടാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അതിനാല്‍ ഫോറിന്‍ സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്നവരില്‍ നിന്നോ വിദേശ രാജ്യങ്ങളിലുള്ള സ്വന്തക്കാര്‍ മുഖേനയോ സംഘടിപ്പിക്കുകയാണ് പതിവ്. അതാണ് നഫീസുമ്മയുടെ ഭര്‍ത്താവിന് നാട്ടില്‍ തന്നെ നല്ല ജോലിയും കാശുമുണ്ടായിട്ടും തന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാതെ പോയത്. ചില വീട്ടുപകരണങ്ങള്‍ വേണമെന്ന മോഹം ഏറെക്കാലം മനസ്സില്‍ കൊണ്ടുനടക്കേണ്ടി വന്നു.
എന്നിരുന്നാലും അവധിക്ക് വരുമ്പോള്‍ തന്നെ കാണാന്‍ വരുന്ന ബന്ധുക്കളോട് ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവര്‍ക്ക് അത് കൊടുത്തുവിടണമെന്നുമുണ്ടായിരുന്നു. പറ്റിയ ആളുകളെ കിട്ടാത്തത് കൊണ്ട് നീണ്ടുനീണ്ടു പോയി അങ്ങനെയിരിക്കെയാണ് മഹ്‌റൂഫ് നാട്ടില്‍ പോന്നകാര്യം വന്നു പറഞ്ഞത്. മറ്റൊരു മൂത്തമ്മയുടെ മകന്‍ ജലീല്‍ ഒരു തേപ്പ് പെട്ടിയും ഫ്‌ളാസ്‌ക്കും വാങ്ങി നഫീസ എളേമയ്ക്ക് കൊടുക്കാന്‍ വേണ്ടി മഹ്‌റൂഫിനെ ഏല്‍പ്പിച്ചു. ഇതും വാങ്ങി മഹ്‌റൂഫ് നേരെ പോയത് അമ്മാവന്റെ മകന്‍ സത്താര്‍ പണിയെടുക്കുന്ന ഓഫീസിലേക്കാണ്.
അവിടെ ചെന്ന് നാട്ടില്‍ പോകുന്ന വിവരം അറിയിച്ച കൂട്ടത്തില്‍ നഫീസ എളേമ്മയുടെ ആഗ്രഹം കൂടി അറിയിച്ചപ്പോള്‍ ജലീല്‍ പറഞ്ഞു. അത് അവര്‍ എന്റേടുത്തും പറഞ്ഞിരുന്നു. ഇപ്പോള്‍ ആ സാധനങ്ങള്‍ പോയി വാങ്ങിച്ചു തരാന്‍ എനിക്ക് സമയമില്ല. ഏതായാലും നീയത് വാങ്ങിച്ച് കൊണ്ടുപോയി അവര്‍ക്ക് കൊടുക്കണം. അതിന് ആവശ്യമായ കാശ് ഇതാ എന്ന് പറഞ്ഞ് ഇരുന്നൂറ് ദിനാര്‍ നല്‍കുകയും ചെയ്തു. നാട്ടിലെത്തിയ മഹ്‌റൂഫ് എളേമ്മയുടെ വീട്ടിലെത്തി തേപ്പ് പെട്ടിയും ഫ്‌ളാസ്‌ക്കും നഫീസ എളേമ്മയെ ഏല്‍പ്പിച്ചുകൊണ്ട് ഇപ്രകാരം തട്ടിവിട്ടു. കഴിഞ്ഞ തവണ വന്നപ്പോള്‍ എളേമ പറഞ്ഞ കാര്യം എന്റെ മനസ്സില്‍ തന്നെ ഉണ്ടായിരുന്നു. വരുന്നവരോടെല്ലാം ഇതൊന്നു കൊണ്ടുപോകണമെന്ന് പറഞ്ഞു നോക്കിയെങ്കിലും അവരുടെ പക്കലെല്ലാം കണക്കില്‍ കൂടുതല്‍ സാധനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അത് നടക്കാതെ പോയി.
ഞാന്‍ വരുമ്പോഴെങ്കിലും ഇത് കൊണ്ടുവന്ന് തന്നില്ലെങ്കില്‍ മോശമല്ലേയെന്ന് കരുതി എന്റെ സ്വന്തം വീട്ടിലേക്കുള്ള സാധനങ്ങള്‍ മാറ്റിവെച്ചാണ് എളേമയ്ക്ക് ഞാന്‍ ഇതുകൊണ്ട് വന്നത്. ഇതുകേട്ട് മഹ്‌റൂഫിനോട് എളേമയ്ക്കും മക്കള്‍ക്കും എന്തന്നില്ലാത്ത മതിപ്പാണ് തോന്നിയത്. 'ഇതിന് എത്ര രൂപയാകുമെടാ... പറയൂ ഞാന്‍ തന്നേക്കാം', എളേമ ഇങ്ങനെ പറഞ്ഞപ്പോള്‍ ഒരു തമാശ കേട്ട ഭാവത്തോടെ മഹ്‌റൂഫ് ഒന്ന് ഇളകിച്ചിരിച്ചുകൊണ്ട് പറഞ്ഞു: 'നിങ്ങളോടൊക്കെ ഇതിന്റെ വില പറഞ്ഞു വാങ്ങിക്കാനോ? ഇത് നല്ലകാര്യം'. ഇതും പറഞ്ഞ് പടിയിറങ്ങി പോകുന്ന മഹ്‌റൂഫിനോട് എന്തെന്നില്ലാത്ത മതിപ്പാണ് തോന്നിയത്. എന്തുനല്ല ചെറുക്കന്‍. നാട്ടില്‍ വരുന്ന തിരക്കിനിടയിലും ഞാന്‍ പറഞ്ഞ കാര്യം ഓര്‍ത്തുവെച്ച് വന്നല്ലോ. നല്ല കുടുംബസ്‌നേഹമുള്ള മോനാണവന്‍. അവര്‍ അഭിമാനം കൊണ്ടു.
മാസങ്ങള്‍ക്ക് ശേഷം ലീവില്‍ നാട്ടില്‍ വന്ന ജലീല്‍ ഇളയമ്മയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ തേപ്പുപ്പെട്ടിയുടേയും ഫ്‌ളാസ്‌ക്കിന്റെയും വിവരം തെരക്കിയപ്പോള്‍, ഇളയമ്മ മഹ്‌റൂഫിന്റെ സല്‍പ്രവര്‍ത്തനങ്ങളെ വാഴ്ത്തിപ്പറഞ്ഞു. ജലീല്‍ അതിനെ തിരുത്താനൊന്നും പോയില്ല. പിന്നീട് വീട്ടിലെത്തിയ സത്താര്‍ താന്‍ കൊടുത്തുവിട്ട സാധനം എങ്ങനെയുണ്ടെന്ന് എടുത്ത് ചോദിക്കുകയുണ്ടായി. സത്താറിന്റെ വാക്കുകള്‍ കേട്ട് വിശ്വാസം വരാത്ത നഫീസുമ്മ, 'നീയോ', എന്ന് ചോദിക്കാന്‍ നാക്കുപൊങ്ങിയതാണെങ്കിലും ഒന്നും പറയാനാവാതെ മിഴിച്ചു നിന്നുപോയി.

Also Read:
Keywords: Article, Kerala, Gulf, Story, Dubai, House, Family, Job, Kuttianam Muhammad Kunhi, It was mine.
< !- START disable copy paste -->