city-gold-ad-for-blogger

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വിജയം ലീഗിന്റെ മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരം: ഖാദര്‍ അരിപ്പാംബ്ര

ദുബൈ: (www.kasargodvartha.com 21.05.2016) നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു ഡി എഫ് നേടിയ വിജയം മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരവും ബി ജെ പിയും സഖ്യകക്ഷികളും രാജ്യത്ത് ഉന്നം വെക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയുള്ള പ്രതിഷേധവുമാണെന്ന് ദുബൈ കെ എംസി സി സംസ്ഥാന സെക്രട്ടറിയും പ്രഗല്‍ഭ പ്രാസംഗികന്‍ കൂടി ആയ ഖാദര്‍ അരിപ്പാംബ്ര അഭിപ്രായപെട്ടു

ഈ മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ആഘോഷിക്കുന്നതിന് വേണ്ടി ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിജയസംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടക അതിര്‍ത്തി കടന്ന് കാസര്‍കോടിന്റെ സപ്തഭാഷാ സംഗമഭൂമിയില്‍ വേരുറപ്പിക്കാനുള്ള ഉത്തരേന്ത്യന്‍ വര്‍ഗ്ഗീയതയെ തടഞ്ഞു നിര്‍ത്താനും ഈ മണ്ണ് വിദ്വേഷ രാഷ്ട്രീയത്തിന് വിത്തുപാകാന്‍ പറ്റിയ ഇടമല്ലെന്ന് തെളിയിക്കാനുമുള്ള ചരിത്രപരമായ നിയോഗമായിരുന്നു ഈ മണ്ഡലങ്ങളിലെ ജനങ്ങളില്‍ അര്‍പ്പിതമായിരുന്നത്.

ആ ദൗത്യം ഭംഗിയായ് നിര്‍വ്വഹിച്ച പ്രബുദ്ധരായ വോട്ടര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ പുരോഗതി നിര്‍ണ്ണയിക്കുന്നത് അടിസ്ഥാന സൗകര്യവികസനങ്ങളും വിദ്യാഭ്യാസ പുരോഗതികളും എല്ലാവിഭാഗം ജനങ്ങളേയും ഒരുമിച്ചു നിര്‍ത്തി സാഹോദര്യത്തിലധിഷ്ഠിതമായ, കലാപങ്ങളില്ലാത്ത ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്നതിലുടെയാണ്.

ഈ ദൗത്യമാണ് വരും കാലത്ത് മതേതര വിശ്വാസികള്‍ ജനാധിപത്യ പ്രക്രിയയിലൂടെ രാജ്യത്ത് പടുത്തുയര്‍ത്താന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എം സി സി വെല്‍ഫയര്‍ സ്‌കീമില്‍ പുതുതായ് അംഗങ്ങളായവര്‍ക്കുള്ള കാര്‍ഡ് വിതരണം ജില്ലാ കെ എം സി സി ഉപദേശക സമിതി ജനറല്‍ കണ്‍വീനര്‍ ഹനീഫ ചെര്‍ക്കളം കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലംങ്കൈക്ക് നല്‍കി നിര്‍വ്വഹിച്ചു. മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വെല്‍ഫയര്‍ അംഗങ്ങളെ ചേര്‍ത്ത ദുബൈ കെ എം സി സി മൊഗ്രാല്‍ പുതൂര്‍ പഞ്ചായത്ത് കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു.

പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ജില്ലാ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് സി എച്ച് നൂറുദ്ദീന്‍, ആക്ടിംഗ് ജനഃസെക്രട്ടറി ഷെരീഫ് പൈക്ക , ഗഫൂര്‍ ഏരിയാല്‍, ഖലീല്‍ പതിക്കുന്ന്, ഹമീദ് ചൗക്കി, റാസല്‍ ഖൈമ, ഇ ബി അഹമ്മദ്, ഐ പി എം അസീസ് കമാലിയ, റഹ്മാന്‍ പടിഞ്ഞാര്‍, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, റഹീം താജ് ചെങ്കള, സുബൈര് മൊഗ്രാല്‍ പുത്തൂര്‍, ഫൈസല്‍ മുഹ്‌സിന്‍ ദീനാര്‍, ഉപ്പി കല്ലംങ്കൈ, ഹനീഫ കുംബടാജ, അന്‍വര്‍ ആദൂര്‍, സത്താര്‍ നാരമ്പാടി , സിദ്ദീഖ് കനിയടുക്കം, തല്‍ഹത്ത്, റസാഖ് ബദിയടുക്ക, അഷ്‌ക്കര്‍ ചൂരി, ഖാദര്‍ ബാങ്കോട്, അന്‍വര്‍ മഞ്ഞംപാറ, ഖലീല്‍ ചൗക്കി, മൂസ, സാബിത് തുടങ്ങിയവര്‍ സംസാരിച്ചു.

ഷുക്കൂര്‍ കല്ലംങ്കൈ, ഹനീഫ് നാരംപാടി, ഖാദര്‍ പൈക്ക, അബ്ദുല്ല കുണ്ടില്‍, ഖാദര്‍ പടിഞ്ഞാര്‍, ജംഷീദ് ചൗക്കി , സഫ് വാന്‍ അണങ്കൂര്‍, ഫൈസല്‍ ഹൈവ, അബ്ദുല്ല കുളങ്കര, ഇബ്രാഹിം നാരംപാടി, ഷഹീര്‍ അര്‍ജ്ജാല്‍, നൗഫല്‍ റഹ്മാന്‍, ഹാരിസ് സന്തോഷ് നഗര്‍, ശംസു എരിയാല്‍, സര്‍ഫ്രാസ് റഹ്മാന്‍, എ എസ് അസീസ്, ശക്കീല്‍ എ എച്ച്, ഹഫീസ്, സുബൈര്‍ അബ്ദുല്ല തുടങ്ങിയവര്‍ വിജയസംഗമത്തിന് നേതൃത്വം നല്‍കി.

ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ സംഗമത്തിന് നന്ദി പ്രകാശിപ്പിച്ചു. എന്‍ എ നെല്ലികുന്നിന്റെയും മറ്റു യു ഡി എഫ് സ്ഥാനാര്‍ഥികളുടെയും വിജയത്തിനു വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിപലമായ ഹൈടെക് പ്രചരണം തുടങ്ങിയിരുന്നു. പ്രവാസികളുടെ വോട്ട് ചേര്‍ത്ത് കൊണ്ടും നാട്ടില്‍ ശക്തമായ പ്രചരണ പരിപാടികള്‍ നടത്തി കൊണ്ടും ശക്തമായ പ്രചരണമാണ് കെ എം സി സി നടത്തിയത്.

മണ്ഡലം കെ എം സി സി യുടെ നാട്ടിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം സി സി നേതാകളായ യഹ് യ തളങ്കര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, മുനീര്‍ ചെര്‍ക്കളം, ഹസൈനാര്‍ ബീജന്തടുക്ക, മഹ്മൂദ് കുളങ്ങര, സലീം ചേരങ്കൈ, സത്താര്‍ ആലംപാടി, റഹീം നെക്കര, കരീം മൊഗര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. എന്‍ എ യുടെയും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയതിനു വേണ്ടി യാഹ് യ തളങ്കര രചിച്ച് കണ്ണൂര്‍ മമ്മാലി ആലപിച്ച തെരഞ്ഞെടുപ്പ് ഗാനം സോഷ്യല്‍ മീഡിയയിലും മറ്റും വൈറല്‍ ആയിരുന്നു.

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വിജയം ലീഗിന്റെ മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരം: ഖാദര്‍ അരിപ്പാംബ്ര

Keywords:  Dubai, KMCC, Muslim-league, Kasaragod, Manjeshwaram, UDF.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia