Earthquake | സഊദിയില്‍ ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 3.62 ഡിഗ്രി രേഖപ്പെടുത്തി
Aug 31, 2022, 16:24 IST
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ ഭൂമികുലുക്കം. തെക്ക് പടിഞ്ഞാറന്‍ സഊദിയിലെ അല്‍ബാഹയില്‍ പടിഞ്ഞാര്‍ ഭാഗത്താണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് ജിയോളജികല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. ബുധനാഴ്ച രാവിലെ 9:34 മണിയോടെയാണ് ഭൂകമ്പമുണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 3.62 ഡിഗ്രി രേഖപ്പെടുത്തി. ഭൂകമ്പം ഉണ്ടായ പ്രദേശത്ത് പരിശോധന നടത്താന്‍ പ്രത്യേക സാങ്കേതിക സംഘത്തെ അയച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
Keywords: Riyadh, news, Gulf, World, Top-Headlines, Earthquake in Albaha It recorded 3.62 degrees on the Richter scale.