city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ ഇ-സ്‌കൂടര്‍ യാത്രക്കാര്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധം

ദുബൈ: (www.kasargodvartha.com 01.04.2022) ദുബൈയില്‍ ഇലക്ട്രിക് സ്‌കൂടര്‍ യാത്രക്കാര്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധമെന്ന് അധികൃതര്‍. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ) വ്യക്തമാക്കിയിട്ടുള്ള ഇലക്ട്രിക് ബൈകോ ഇലക്ട്രിക് സ്‌കൂടറോ മറ്റേതെങ്കിലും തരത്തിലുള്ള ബൈകോ ഓടിക്കാന്‍ 16 വയസിന് താഴെയുള്ളവരെ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദുബൈയില്‍ ഇ-സ്‌കൂടര്‍ യാത്രക്കാര്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധം

അതേസമയം 12 വയസിന് താഴെയുള്ള സൈക്ലിസ്റ്റുകള്‍ക്കൊപ്പം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഒരു മുതിര്‍ന്ന സൈക്ലിസ്റ്റ് ഉണ്ടായിരിക്കണം. ഗ്രൂപ് പരിശീലനത്തിനോ (നാലില്‍ കൂടുതല്‍ സൈക്ലിസ്റ്റുകള്‍/ബൈകര്‍മാര്‍) വ്യക്തിഗത പരിശീലനത്തിനോ (നാലില്‍ താഴെ) ആര്‍ടിഎയുടെ അംഗീകാരം ലഭിക്കാതെ ബൈകോ സൈകിളോ ഓടിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതായും അധികൃതര്‍ അറിയിച്ചു. 21 തരം നിയമലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴയും ബൈകുകള്‍ കണ്ടുകെട്ടാനുമുള്ള വിശദാംശങ്ങളും വ്യക്തമാക്കി.

സൈക്ലിങും ബൈകിങും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുകയോ മറ്റ് സൈകിള്‍ യാത്രക്കാര്‍, വാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍ എന്നിവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ചെയ്താല്‍ പിഴ ലഭിക്കും. ആദ്യ ലംഘനം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ 30 ദിവസത്തേക്ക് ബൈക് കണ്ടുകെട്ടുന്നതും നിശ്ചിത സമയത്തേക്ക് ബൈക് ഓടിക്കുന്നത് വിലക്കുന്നതുമാണ്. 18 വയസിന് താഴെയുള്ള ഒരാളാണ് ലംഘനം നടത്തിയതെങ്കില്‍, പിഴ അടയ്ക്കാനുള്ള ഉത്തരവാദിത്തം യാത്രക്കാരന്റെ രക്ഷിതാവിന് ആയിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Keywords:  Dubai, News, Gulf, World, Top-Headlines, Road, Fine, Bike, E-scooter riders can't take to Dubai roads without licence. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia