ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം; ശ്രീലങ്കന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാക
Apr 26, 2019, 12:05 IST
ദുബൈ: (www.kasargodvartha.com 26.04.2019) ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാക. സമാധത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാക പ്രദര്‍ശിപ്പിച്ചത്.
കഴിഞ്ഞ ദിവസം അബൂദാബിയില്‍ പ്രസിഡന്‍ഷ്യല്‍ പാലസ്, അബൂദാബി നാഷണല്‍ ഓയില്‍ കമ്പനി ആസ്ഥാനം എന്നിവയും ലങ്കന്‍ പതാകകള്‍ പ്രദര്‍ശിപ്പിച്ച് തങ്ങള്‍ ശ്രീലങ്കയോടൊപ്പമാണെന്ന് ആവര്‍ത്തിച്ചിരുന്നു. ഭീകരാക്രമണത്തെ അപലപിച്ച് യു എ ഇ വൈസ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനും നേരത്തെ രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, news, Top-Headlines, World, Dubai's Burj Khalifa lights up with Sri Lanka flag
< !- START disable copy paste -->
Keywords: Dubai, Gulf, news, Top-Headlines, World, Dubai's Burj Khalifa lights up with Sri Lanka flag
< !- START disable copy paste -->