ദുബൈ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ സര്‍ഗലയം വെള്ളിയാഴ്ച്ച
Nov 16, 2016, 09:15 IST
ദുബൈ: (www.kasargodvartha.com 16/11/2016) ദുബൈ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ചുവരുന്ന കലാ സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സര്‍ഗലയം പതിനെട്ടാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് ദേരാ ലാന്‍ഡ് മാര്‍ക്ക് പ്ലാസാ ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലയുടെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നും നൂറിലേറെ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന കലാമേളയില്‍ വടക്കിന്റെ ഇസ്ലാമിക സാംസ്കാരിക പൈതൃകത്തിന്റെ പെരുമ പ്രതിഫലിക്കുന്ന ആഘോഷമായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഫാസില്‍ മെട്ടമ്മലും കണ്‍വീനര്‍ ത്വാഹിര്‍ മുഗുവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഖുര്‍ആന്‍ പാരായണം, ബുര്‍ധ, ദഫ് മുട്ട്, ഇസ്ലാമിക സംഘ ഗാനം, മാപ്പിളപ്പാട്ടുകള്‍, മദ്ഹ് ഗാനങ്ങള്‍, കവിതാ ആലാപനം, വ്യത്യസ്ത ഭാഷകളില്‍ പ്രസംഗം, പ്രബന്ധ രചനകള്‍ തുടങ്ങി 24 ഇന കലാ സാഹിത്യ മത്സരങ്ങളില്‍ ജൂനിയര്‍ സബ് ജൂനിയര്‍ ജനറല്‍ വിഭാഗങ്ങളിലായി മത്സരം നടക്കും. ശൈഖുനാ സി എം ഉസ്താദിന്റെ നാമധേയത്തില്‍ ഒരുക്കുന്ന വേദിയില്‍ ഉച്ചക്ക് മൂന്ന് മണിക്ക് സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
രാത്രി 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തെ യു എ ഇ എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ രംഗത്തെ സംസ്ഥാന ജില്ലാതല നേതാക്കളുടെ സാനിധ്യത്തില്‍ പ്രവാസ മേഖലയിലെ മത സാമൂഹിക സാംസ്കാരിക, സാഹിത്യ മാധ്യമ, വ്യവസായ രംഗത്തെ പ്രമുഖര്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും.
Keywords: Gulf, Dubai, SKSSF, District, Sargalayam, State Committee, Land Mark Plaza, Auditorium, Dubai SKSSF Kasaragod district Sargalayam on Friday.