ദുബൈയില്‍ കോവിഡ് നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച 5 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
ദുബൈ: (www.kasargodvartha.com 22.07.2021) കോവിഡ് നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ദുബൈ മുന്‍സിപാലിറ്റി. ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതും ആള്‍ക്കൂട്ടവുമാണ് മിര്‍ദ്ദിഫ്, സത്വ, നായിഫ് എന്നിവിടങ്ങളിലെ നാല് ബാര്‍ബര്‍ ഷോപുകള്‍ അടച്ചുപൂട്ടാന്‍ കാരണം. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താത്തതും മാസ്‌ക് ധരിക്കാത്തതുമായ കാരണത്താല്‍ ഔദ് മേത്തയില്‍ ഒരു മസാജ് കേന്ദ്രവും പൂട്ടിച്ചു.
ദുബൈയിലെ 2,225 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയതയി ദുബൈ മുന്‍സിപാലിറ്റി വ്യക്തമാക്കി. ശരാശരി 99 ശതമാനം സ്ഥലങ്ങളിലും കോവിഡ് നിയമങ്ങള്‍ പാലിക്കുന്നതായാണ് കണ്ടെത്തിയതെന്നും അതികൃതര്‍ അറിയിച്ചു. കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഒമ്പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. 2,209 സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു.
Keywords: Dubai, News, Gulf, World, Top-Headlines, COVID-19, Fine, Dubai shuts down five establishments for violating Covid-19 rules