city-gold-ad-for-blogger

ദുബൈയില്‍ വാഹനാപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്; ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശം

ദുബൈ: (www.kasargodvartha.com 05.02.2021) ദുബൈയില്‍ മിനി വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ദുബൈ ഹസ്സാ റോഡില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ദുബൈ പൊലിസ് അറിയിച്ചു. ടു വേ റോഡില്‍ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാനുള്ള നീക്കത്തിനിടെ, നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 

ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര ട്രാഫിക് പട്രോള്‍ വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്‌മെന്റിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂം ഡയറക്ടര്‍ വ്യക്തമാക്കി. ടു വേ റോഡുകളില്‍ വാഹനം മറ്റൊരു വാഹനത്തെ മറിച്ചു കടക്കുപ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും ദുബൈ പൊലീസ് നിര്‍ദേശിച്ചു. 

ദുബൈയില്‍ വാഹനാപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്; ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശം

Keywords: Dubai, news, Gulf, World, Top-Headlines, Accident, Police, hospital, Dubai Police issue safety warning after 15 injured in road accident

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia