Dubai Metro | കൂടുതല്‍ സമയം സര്‍വീസ് പ്രഖ്യാപിച്ച് ദുബൈ മെട്രോ; 2 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു
ദുബൈ: (www.kasargodvartha.com) കൂടുതല്‍ സമയം സര്‍വീസ് പ്രഖ്യാപിച്ച് ദുബൈ മെട്രോ. ശനിയാഴ്ചയും ഞായറാഴ്ചയും (ഓഗസ്റ്റ് 27, 28) പുലര്‍ചെ രണ്ടുമണി വരെ മെട്രോ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അവധിക്കാലം കഴിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിക്കുന്നതിനാലാണ് രണ്ടു മണിക്കൂറാണ് സമയം ദീര്‍ഘിപ്പിച്ചത്.
ഈ സമയങ്ങളില്‍ ദുബൈ എയര്‍പോര്‍ട് ടെര്‍മിനല്‍ മൂന്നില്‍നിന്ന് സെന്റര്‍ പോയന്റ് മെട്രോ സ്റ്റേഷനിലേക്ക് (റാശിദിയ) സൗജന്യമായി യാത്രചെയ്യാം. അവധി കഴിഞ്ഞ് പ്രവാസികളും വിനോദസഞ്ചാരത്തിന് പോയവരും തിരികെ എത്തുന്ന സമയമാണിത്. അതേസമയം 29നാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഇത് മുന്‍കൂട്ടിക്കണ്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു.
Keywords: Dubai, news, Gulf, World, Top-Headlines, Metro Rail, Dubai Metro to Extend Working Hours Today and Tomorrow.