അംഗത്വത്തിലൂടെ കുടുംബ സുരക്ഷ: ദുബൈ KMCC വെല്‍ഫെയര്‍ സ്‌കീം മാതൃകയാവുന്നു
Sep 4, 2013, 13:30 IST
ദുബൈ: കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ജീവിതം വഴി മുട്ടുന്ന കുടുംബങ്ങള്‍ക്ക്, അംഗങ്ങളുടെ മരണാന്തര ആനുകൂല്യമായ അഞ്ചു ലക്ഷം രൂപ ധന സഹായമായി നല്‍കുന്നതിലൂടെ ആ കുടുംബത്തെ സംരക്ഷിക്കുവാനാവും വിധം ദുബൈ കെ.എം.സി.സി. അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വെല്‍ഫെയര്‍ സ്‌കീം സാമൂഹ്യ സുരക്ഷാ രംഗത്ത് ശ്രദ്ധേയമാവുന്നു.
ഒമ്പത് വര്‍ഷത്തോളമായി വിജയകരമായി നടത്തി വരുന്ന പദ്ധതിയുടെ 'കൂട്ടായ്മയിലൂടെ കാരുണ്യം, അംഗത്വത്തിലൂടെ സുരക്ഷ' എന്ന പ്രമേയവുമായി സെപ്റ്റംബറില്‍ പ്രചാരണ ക്യാമ്പയിന്‍ നടത്താന്‍ തീരുമാനമായി.
രോഗ ബാധിതരായ അംഗങ്ങള്‍ക്കുള്ള ചികിത്സ സഹായം, നിബന്ധനകള്‍ക്ക് വിധേയമായി വിസ കേന്‍സല്‍ ചെയ്ത് പോകുന്നവര്‍ക്കുള്ള ധന സാഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നു. മരണാനന്തര ആനുകൂല്യമായി കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സംഖ്യ വിവേക പൂര്‍വമായ രീതിയില്‍ നിക്ഷേപിക്കുന്നതിലൂടെ കുടുംബത്തിന് സ്ഥിരമായ വരുമാനമുണ്ടാക്കിയെടുക്കുവാനോ ഭവന നിര്‍മാണം, വിവാഹം എന്നീ അത്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനോ സാധിച്ച നിരവധി അനുഭവങ്ങളാണ് സംഘാടകര്‍ക്കു മുന്നിലുള്ളത്.
നിലവില്‍ 9,000 അംഗങ്ങളുള്ള സുരക്ഷാ സ്‌കീമിന്റെ പ്രചാരണത്തിന്റെ ഭാഗമായി സെപ്റ്റംമ്പര്‍ ഒന്നു മുതല്‍ 30 വരെ ദുബൈ കെ.എം.സി.സി.ക്ക് കീഴില്‍ മുഴുവന്‍ ജില്ലാ-മണ്ഡലം-ഏരിയാ കമ്മിറ്റികള്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു.
അനുവദനീയമായ സംഖ്യയ്ക്ക് മുകളിലുള്ള കുടിശിക എത്രയും വേഗം അടച്ചു തീര്‍ത്ത് അംഗ്വത്വവും ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ ക്യാമ്പയിന്‍ കാലാവധിക്കുള്ളില്‍ അംഗത്വം പുതുക്കാതെയോ കൂടിശിക അടക്കാതെയോ ഉള്ള മെമ്പര്‍മാരുടെ വെല്‍ഫെയര്‍ സ്‌കീം അംഗത്വം നഷ്ടപ്പെടുന്നതായിരിക്കും.
ഇതോടനുബന്ധിച്ച് നടന്ന ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ മുഹമ്മദ് വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പി.വി റഈസ് വെല്‍ഫെയര്‍ സ്‌കീമിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കി.
കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹൂസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന ഭാരവാഹികളായ ബീരാവുണ്ണി തൃത്താല, എന്‍.സി മുഹമ്മദ്, നാസര്‍ കുറ്റിച്ചിറ എന്നിവര്‍ സംസാരിച്ചു. അഫ്‌സല്‍ മട്ടമ്മല്‍, കെ.ടി ഹാഷിം ഹാജി, ഹംസ പയ്യോളി, മൊയ്തു അരൂര്‍, മുസ്തഫ വേങ്ങര, ടി.എം.എ സിദ്ദീഖ്, എന്‍.കെ ജലീല്‍, മുജീബ് ആലപ്പുഴ, നിസാമുദ്ദീന്‍ കൊല്ലം, അബ്ദുല്‍ ഷുക്കൂര്‍ എറണാകുളം, നസീര്‍ തിരുവനന്തപുരം, സൈതലവി വയനാട്, ടി.എസ് ഷാജി ഇടുക്കി എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു.
ആക്ടിംഗ് ജന. സെക്രട്ടറി ഹനീഫ് ചെര്‍ക്കള സ്വാഗതവും സെക്രട്ടറി ഹനീഫ് കല്‍മാട്ട നന്ദിയും പറഞ്ഞു.
Related News:
ജുനൈദിന്നും കുടുംബത്തിനും ദുബൈ കെ.എം.സി.സിയുടെ സഹായം

Keywords : Dubai, Gulf, KMCC, Welfare Plan, Family, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.