ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
Apr 29, 2012, 22:33 IST
ദുബായ്: പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനയായ കെ.എം.സി.സി യുടെ 2012-2015 വര്‍ഷത്തേക്ക് നടന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ദുബായ് സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. പുതിയ ഭാരവാഹികളായി പി.കെ. അന്‍വര്‍ നഹ (പ്രസിഡന്റ്), ഇബ്രാഹിം മുറിച്ചാണ്ടി (ജ.സെക്രട്ടറി), ടി.പി. മഹ്മൂദ് ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.കെ അന്‍വര്‍ നഹ, മുന്‍ ഉപമുഖ്യ മന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ പുത്രനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദു റബ്ബിന്റെ സഹോദരനുമാണ്. ഫാറൂക്ക് കോളേജ് യുണിറ്റ് എം.എസ്. എഫ് സെക്രട്ടറിയായും, തിരുരങ്ങാടി മണ്ഡലം എം.എസ്. എഫ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം മുറിച്ചണ്ടി എം.എസ്.എഫിലൂടെ പൊതു രംഗതെത്തിയ മികച്ച സംഘാടകനാണ്. ദുബായ് കെ.എം.സി.സി ജോയിന്റ് സെക്രട്ടറിയായും, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷറര്‍ മഹ്മൂദ് ഹാജി സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റായും കണ്ണൂര്‍ ജില്ലാ പ്രസിടെന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ്മാരായി മുഹമ്മദ് വെന്നിയൂര്‍, ആര്‍. നൌഷാദ്, റയീസ് തലശ്ശേരി, ബീരാവുണ്ണി തൃത്താല, ഹസൈനാര്‍ തോട്ടുംഭാഗം, മുഹമ്മദ് വെട്ടുകാട്, എന്‍,സി മുഹമ്മദ് എന്നിവരെയും സെക്രട്ടറിമാരായി ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, ഹനീഫ് ചേര്‍കല, നാസര്‍ കുറ്റിച്ചിറ, സി.കെ. ഖാദര്‍, അഡ്വ. സാജിദ് അബൂബകര്‍, ഹനീഫ് കല്‍മാട്ട എന്നിവരെയും തിരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അവതാരകനും ജനറല്‍ സെക്രട്ടറി എന്‍.എ. കരീം, ട്രഷറര്‍ ഹുസൈനാര്‍ ഹാജി എന്നിവര്‍ അനുവാദകരും ആയി അവതരിപ്പിച്ച പാനല്‍ 274 അംഗ കൌണ്‍സില്‍ ഐക്യകണ്ഠേനെ അംഗീകരിക്കുകയായിരുന്നു
യു എ ഇ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. യു എ ഇ കെ. എം. സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് പള്ളിക്കണ്ടം റിട്ടേണിംഗ് ഓഫീസറും സഅദ് പുറക്കാട് സൂപ്പി പാതിരപ്പട്ട എന്നിവര്‍ നിരീക്ഷകരായിരുന്നു. ഡോക്ടര്‍ യൂസുഫ് മുഹമ്മദ് നദവി ഉത്ബോധന പ്രഭാഷണം നടത്തി. യു.എ.ഇ കെ.എം.സി.സി അഡ്വൈസറി ചെയര്‍മാന്‍ എ.പി.ശംസുദ്ധീന്‍ അംഗങ്ങളായ ഡോക്ടര്‍ പി.എ.ഇബ്രാഹിം ഹാജി, പി.എ.റഹ്മാന്‍, റസാക്ക് അലവാസല്‍, അനീസ് ആദം. ഹുസൈനാര്‍ ഹാജി എടചാക്കൈ ആശംസകള്‍ നേര്‍ന്നു. എന്‍.എ. കരീം സ്വാഗതം പറഞ്ഞു.
Keywords: Dubai KMCC, State bearers, Gulf