city-gold-ad-for-blogger

പാവങ്ങളുടെ കണ്ണീരൊപ്പുന്നതിനോടൊപ്പം ഹൈടെക് പ്രവര്‍ത്തനങ്ങളുമായി ദുബൈ KMCC

ദുബൈ: (www.kasargodvartha.com 06.09.2014) പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നിരവധി സഹായപദ്ധതി നടപ്പിലാക്കിയ ദുബൈ-കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം ഹൈടെക് രീതിയില്‍.

യോഗങ്ങളും പ്രവര്‍ത്തനങ്ങളും ഇ-വഴിയില്‍ നടത്തി ദുബൈ കെ.എം.സി.സി വ്യത്യസ്തത പകരുന്നു. ഹൈടെക് യുഗത്തിലെ  ഹൈടെക് പ്രവര്‍ത്തനവുമായി ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സജീവമാണ്.

ജോലി തിരക്കുകാരണം യോഗങ്ങള്‍ മുടങ്ങിപ്പോകുന്നുവെന്ന പരാതിയൊന്നും ഇവിടെയില്ല. വ്യത്യസ്ത ദിക്കുകളിലുള്ള അംഗങ്ങള്‍ വാട്‌സഅപ്പ് ഗ്രൂപ്പിലൂടെ യോഗം ചേരും. മൊബൈല്‍ മെസേജുകള്‍ വാട്‌സ്അപ്പ് സ്റ്റാറ്റസുകള്‍ക്ക് വഴിമാറിയ കാലത്ത് കെ.എം.സി.സി ഒരുപിടി മുന്നിലാണ്. യോഗങ്ങളും പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമെല്ലാം ഇപ്പോള്‍ ഇ-വാളിലാണ്.

യുവത്വം തിന്മയിലേക്ക് ലൈക്കടിക്കുന്ന കാലത്താണ് സോഷ്യല്‍ മീഡിയയെ നന്മയിലേക്ക് സൈന്‍ ഔട്ട് ചെയ്ത് കെ.എം.സി.സി മാതൃകയാകുന്നത്. വാട്‌സ്അപ്പ് ഗ്രൂപ്പിലൂടെയും ഫേസ് ബുക്ക് വാളിലൂടേയും നിരവധി ചാരിറ്റിവര്‍ക്കുകളും വ്യത്യസ്തങ്ങളായ പരിപാടികളുമൊരുക്കാന്‍ ദുബൈ കെ.എം.സി.സി കാസര്‍കോട്  മണ്ഡലം  കമ്മിറ്റിക്ക് സാധിച്ചു.

ബൈത്തുറഹ്മ എന്ന സമാനതകളില്ലാത്ത കാരുണ്യംപോലും ഇ-യോഗത്തിലൂടെ സാധിച്ചെടുത്തിട്ടുണ്ട്. വാട്‌സ് അപ്പ് ഗ്രൂപ്പിലൂടെ അനാവശ്യ ചര്‍ച്ചകള്‍ നടത്തുന്ന കാലത്ത് കെ.എം.സി.സിയുടെ മിക്ക ചര്‍ച്ചകളും ചാരിറ്റിയേയും നാടിന്റെയും വികസനത്തേയും കുറിച്ചാണ്. വിഷന്‍ ടേബില്‍ ടോക്ക്, ഓപ്പണ്‍ഫോറം, എ മോണിംഗ് വിത്ത് ഔര്‍ എം.എല്‍.എ തുടങ്ങി നിരവധി പരിപാടികളും കെ.എം.സി.സി ഒരുക്കി.

പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഷെരീഫ് പൈക്ക, സലിം ചേരങ്കൈ, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ.ബി.അഹമ്മദ്, നൂറുദ്ദീന്‍ ആറാട്ടുകടവ്, റഹിം ചെങ്കള, സത്താര്‍ ആലമ്പാടി എന്നിവരാണ് കെ.എം.സി.സിയുടെ ഇ-പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പാവങ്ങളുടെ  കണ്ണീരൊപ്പുന്നതിനോടൊപ്പം ഹൈടെക് പ്രവര്‍ത്തനങ്ങളുമായി ദുബൈ KMCC

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia