ദുബൈ കെ.എം.സി.സി ഭൗമ മണിക്കൂര്‍ ആചരിച്ചു
Mar 24, 2013, 19:08 IST
ദുബൈ: ഭൂമിയിലെ എല്ലാ ജൈവ സമ്പത്തും നിലനിര്‍ത്തുകയും വൈദ്യുതിയുടെ അമിത ഉപയോഗം കുറച്ചും വരുംതലമുറക്ക് വേണ്ടി ഈ ഭൂമിയെ നില നിര്‍ത്തുന്നതിന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്ന് ദുബൈ കെ.എം.സി.സി. ആഹ്വാനം ചെയ്തു.
ഭൗമ മണിക്കൂറില്‍ കെ.എം.സി.സിയും പങ്കാളികളായി. ഇതിന്റെ ഭാഗമായി രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരു മണിക്കൂര്‍ ദുബൈ കെ.എം.സി.സി അല്‍ ബറഹ ആസ്ഥാനത്ത് വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചില്ല.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനവരാശിയുടെ നിലനില്‍പിന് ആവശ്യമായ മണ്ണും ജലവും ജൈവ സമ്പത്തും നിലനിര്‍ത്തുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരെ ലോകത്ത് നടന്ന ഈ ആഗോള കൂട്ടായ്മയില്‍ യു.എ.ഇ യോടൊപ്പം കെ.എം.സി.സി യും പങ്കുചേര്‍ന്നത് വളരെയധികം സന്തോഷം ഉണ്ടാക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി(സി.ഡി.എ) തലവന്‍ സലാ അല്‍ മംസി അഭിപ്രായപെട്ടു.
യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം ഹാജി, പി.ബാവ ഹാജി, പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍,യഹ്‌യ തളങ്കര, പളനി ബാബു(സി.ഡി.എ), അബ്ദുല്ല ഫാറൂഖി, ഇബ്രാഹിം മുറിച്ചാണ്ടി,അഹ്മദ് കുട്ടി മദനി, ഇമ്രാന്‍ ഗേസ്റ്റല്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Dubai KMCC, Earth hour, Inauguration, Sayyid Sadiqali Shihab Thangal, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.