city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ-കാസര്‍കോട് ജില്ലാ കെ.എം.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

ദുബൈ: (www.kasargodvartha.com 09.09.2014) ജീവ കാരുണ്യ സേവന രംഗങ്ങളില്‍ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. വൈവിധ്യമാര്‍ന്ന സഹായ സേവന പ്രവര്‍ത്തനങ്ങളും ജന പങ്കാളിത്തവും കൊണ്ടു കെ.എം.സി.സി  പരിപാടികള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ജില്ലാ കമ്മിറ്റിയും ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്ന പത്തോളം പഞ്ചായത്ത് കമ്മിറ്റികളും ചേര്‍ന്ന് ജില്ലയിലാകമാനം എഴുപത് ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടത്തിക്കഴിഞ്ഞു.

പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ടി.ഉബൈദ് സാഹിബിന്റെ സ്മരണാര്‍ത്ഥം അമ്പത് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, പാവപ്പെട്ടവരുടെ മക്കള്‍ക്കു വേണ്ടിയുള്ള വിവാഹ സഹായങ്ങള്‍, അശരണര്‍ക്കായുള്ള ആതുര ശുശ്രൂഷ പദ്ധതികള്‍, വര്‍ഷം തോറും ജില്ലയിലെ യതീംഖാനകള്‍ കേന്ദ്രീകരിച്ച് വസ്ത്ര വിതരണം, പ്രത്യേക പരിചരണം ആവശ്യമുള്ള അന്ധ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം തുടങ്ങി ജില്ലയിലെ എല്ലാ പ്രദേശങ്ങളിലേക്കും സഹായങ്ങളെത്തുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലാ കെ.എം.സി.സി. ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റികളും വ്യത്യസ്ത പദ്ധതികള്‍ കാരുണ്യ രംഗത്ത് നടപ്പിലാക്കുന്നു. പാവപ്പെട്ടവര്‍ക്കായി ശിഹാബ് തങ്ങളുടെ നാമത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന ബൈത്തു റഹ്മ വീടുകള്‍, സി.എച്ച് സെന്ററുകള്‍ക്കുള്ള സഹായങ്ങള്‍, പാവപ്പെട്ട കിഡ്‌നി രോഗികളുടെ ചികില്‍സ ലക്ഷ്യമാക്കി സാന്ത്വനം പദ്ധതി, പ്രതിമാസ സഹായങ്ങള്‍, തീരദേശ ധനസഹായം, വിദ്യഭ്യാസ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി മണ്ഡലം കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു.

ജില്ലാ മണ്ഡലം കമ്മിറ്റികള്‍ക്ക് കീഴില്‍ പത്തോളം പഞ്ചായത്ത് കമ്മിറ്റികളാണ് സജീവമായി പ്രവര്‍ത്തന രംഗത്തുള്ളത്. ഏറ്റവും കീഴ്ഘടകമായത് കൊണ്ടാവണം പള്‍സറിഞ്ഞുള്ള പ്രവര്‍ത്തന രീതിയാണ് പഞ്ചായത്ത് കമ്മിറ്റികളുടേത്. തങ്ങളുടെ പഞ്ചായത്തു പരിധികളില്‍ ബൈത്തുറഹ്മ ഭവന പദ്ധതിക്കൊപ്പം നിരവധി സമാശ്വാസ പദ്ധതികളും പഞ്ചായത്തു കമ്മിറ്റികള്‍ നടപ്പിലാക്കുന്നു.

താര തമ്യേന പുതു തലമുറയിലെ യുവാക്കളാണ് പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് നേതൃത്വം വഹിക്കുന്നത്. പുത്തന്‍ ആശയ വിനിമയ രീതികളിലൂടെ ഊര്‍ജസ്വലതയുള്ള പ്രവര്‍ത്തന രംഗത്താണ് പഞ്ചായത്ത് കമ്മിറ്റികള്‍. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഗള്‍ഫിലും സജീവ പങ്കാളിത്തമാണ് പ്രവര്‍ത്തകരുടേത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, ലീഗല്‍ അദാലത്ത്, യാത്രാ ടിക്കറ്റ് സഹായങ്ങള്‍ സന്നദ്ദവളണ്ടിയര്‍ സേവനങ്ങള്‍ തുടങ്ങി കെ.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജില്ലാ കെ.എം.സി.സിയും കയ്യൊപ്പ് ചാര്‍ത്തുന്നു. ജില്ലാ കമ്മിറ്റി നടത്തുന്ന മത രാഷ്ട്രീയ സാസ്‌കാരിക യോഗങ്ങളില്‍ സ്ഥിരമായി വന്‍ ജനക്കൂട്ടമാണ് പങ്കാളികളാവാറുള്ളത്.

കെ.എം.സി.സിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര നേതാക്കളായ യഹ് യ തളങ്കര, ഹസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, എന്‍ സി മുഹമ്മദ്, ഹനീഫ ചെര്‍ക്കളം, ഹനീഫ കല്‍മട്ട, ജില്ലാ നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കളം, മഹമൂദ് ഹാജി പൈവളികെ, ഖാദര്‍ ബെണ്ടിച്ചാല്‍, ജലീല്‍ ചന്തേര, അഫ്‌സല്‍ മെട്ടമ്മല്‍, ടി ആര്‍ ഹനീഫ്, ഹസൈനാര്‍ ബീജന്തടുക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലക്ക് ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ബനാത്ത് വാലാ ജനപ്രിയ അവാര്‍ഡ് ദാന ചടങ്ങിന് വന്‍ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.
ദുബൈ-കാസര്‍കോട് ജില്ലാ കെ.എം.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia