ദുബൈ ഗ്ലോബല്‍ വില്ലേജ് മാധ്യമ പുരസ്‌കാരം; മികച്ച ഫീച്ചറിനുള്ള പുരസ്‌കാരം കെ എം അബ്ബാസിന്
Apr 23, 2018, 19:43 IST
ദുബൈ: (www.kasargodvartha.com 23.04.2018) ദുബൈ ഗ്ലോബല്‍ വില്ലേജ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തില്‍ മികച്ച ഫീച്ചറിനുള്ള പുരസ്‌കാരം സിറാജ് ഗള്‍ഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് നേടി. ദുബൈ നോളെജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ് മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് കെ എം അബ്ബാസ് പുരസ്‌കാരം ഏറ്റു വാങ്ങി.
ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗില്‍ മീഡിയ വണ്ണിലെ എം സി എ നാസര്‍, മികച്ച പത്ര കവറേജിന് മനോരമയിലെ ജയ്മോന്‍ ജോര്‍ജ് എന്നിവര്‍ക്കും ഏഷ്യന്‍ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചു. യു എ ഇ യില്‍ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാരമാണിത്. 8,000 ദിര്‍ഹത്തിനു തുല്യമായ സ്വര്‍ണപ്പതക്കം ആണ് മികച്ച ഫീച്ചറിന്. സിറാജ് ഗള്‍ഫ് എഡിഷനിലെ ഞയാറാഴ്ചയില്‍ വന്ന ഫീച്ചറാണ് അബ്ബാസിന് പുരസ്‌കാരം നേടിക്കൊടുത്തത്.
കാസര്‍കോട് ആരിക്കാടി സ്വദേശിയായ കെ എം അബ്ബാസ് കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബൈയില്‍ നടന്ന പ്രൗഢമായ ചടങ്ങിന് നിരവധി പ്രമുഖ വ്യക്തികള്‍ സാക്ഷ്യം വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Journalists, Global Village, Media Award, Gulf, Best Feature, Media One, Kasaragod, Arikkady, Dubai Global village Media awards; Best Feature award for K.M Abbas.