യഥാര്‍ഥ ഉടമ ആരാണെന്ന് വിവരം നല്‍കാത്ത കമ്പനികള്‍ക്കെതിരെ ദുബൈ ഇകണോമി പിഴ നല്‍കി തുടങ്ങി
ദുബൈ: (www.kasargodvartha.com 26.07.2021) സ്വകാര്യ കമ്പനികളുടെ യഥാര്‍ഥ ഗുണഭോക്താവായ ഉടമ(യുബിഒ, അള്‍ടിമേറ്റ് ബെനിഫിഷ്യല്‍ ഓണര്‍) ആരാണെന്ന വിവരം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പിഴ നല്‍കി തുടങ്ങി. വിവരം നല്‍കാനുള്ള കാലാവധി ജൂണ്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. ദുബൈ ഇകണോമി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തുന്നത് ദുബൈ ഇകണോമിയിലെ സിസിസിപി(ദ് കൊമേഴ്‌സ്യല്‍ കംപ്ലെയിന്റ്‌സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊടക്ഷന്‍) വിഭാഗമാണ്. യുഎഇ മന്ത്രി സഭാ തീരുമാനം അനുസരിച്ച് യഥാര്‍ഥ ഉടമയെ കമ്പനികള്‍ വെളിപ്പെടുത്തിയിരിക്കണം. ദുബൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ ദുബൈ ഇകണോമിയുടെ https://eservices.dubaided.gov.ae/BeneficiaryOwner പേജില്‍ അടിയന്തരമായി വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
971 4 445 5555 എന്ന കോള്‍സെന്റര്‍ നമ്പരിലും വിവരങ്ങള്‍ നല്‍കാം. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്ക് info@dubaided.gov.ae എന്ന മെയിലില്‍ ബന്ധപ്പെടാം. ദുബൈ ഇകണോമിയുടെ അംഗീകൃത സേവന കേന്ദ്രങ്ങളിലും വിവരമറിയാം. സര്‍കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഇതു ബാധകമല്ല. അംഗീകൃത സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയും അവരുടെ ഉടമസ്ഥതയിലുള്ള ഉപ കമ്പനികളെയും ഒഴിവാക്കിയിട്ടുണ്ട്.
Keywords: Dubai, News, Gulf, World, Top-Headlines, Fine, Business, Dubai Economy fines businesses for failure to register Beneficial Owner data