ദുബൈ കേരള ക്രിക്കറ്റ് ലീഗ്: കാസര്‍കോട് സൂപ്പര്‍ സ്റ്റാര്‍ ഫൈനലില്‍
Dec 11, 2014, 12:15 IST
ദുബൈ: (www.kasargodvartha.com 11.12.2014) ദുബൈ കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ - 3 ടി/20 ടൂണ്‍മെന്റില്‍ കണ്ണൂര്‍ റോയല്‍സിനെ 33 റണ്‍സിന് പരാജപ്പെടുത്തി ഫില്ലി കഫെ കാസര്‍കോട് സൂപ്പര്‍ സ്റ്റാര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത കാസര്‍കോട് സൂപ്പര്‍ സ്റ്റാര്‍ വിനീത് വിശ്വനാഥിന്റെയും മുഹമ്മദ് ബോട്ടയുടേയും ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 114 റണ്‍സെടുത്തു.
തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച കണ്ണൂര്‍ റോയല്‍സ് കാസര്‍കോടിന്റെ അതിഥി താരമായി എത്തിയ പാക്കിസ്ഥാന്‍ താരം മുഹമ്മദ് സഹൂറിന്റെ ബൗളിങ്ങിന് മുന്നില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. സഹൂര്‍ കേവലം എട്ട് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് എടുത്തത്. മുന്‍ സംസ്ഥാന താരങ്ങളായ ഇസ്തിയാഖ് ഹുസൈന്‍ നായിക്കുന്ന കാസര്‍കോട് സൂപ്പര്‍ സ്റ്റാര്‍ ടീം തികഞ്ഞ ആത്മ വിശ്വാസത്തിലാണ് കളിച്ചത്. കാസര്‍കോട് സൂപ്പര്‍ സ്റ്റാര്‍ ഉടമ ഫില്ലി റാഫി ടീം അംഗങ്ങളെ അഭിനന്ദിച്ചു.

Keywords : Cricket, Sports, Gulf, T/20, Kasaragod, Kasaragod Super Star.