city-gold-ad-for-blogger

ബാങ്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസ്; ജീവനക്കാരന് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

ദുബൈ: (www.kasargodvartha.com 13.01.2022) ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ജീവനക്കാരന് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. 100 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചേര്‍ത്തി നല്‍കിയെന്ന കേസിലാണ് ബാങ്കിലെ കസ്റ്റമര്‍ സെര്‍വീസസ് ജീവനക്കാരന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.

2021 മാര്‍ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാങ്ക് അകൗണ്ടില്‍ നിന്ന് 10,000 ദിര്‍ഹം നഷ്ടമായെന്ന് ആരോപിച്ച് ഒരു വനിത അധികൃതരെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞതെന്നാണ് വിവരം. തുടര്‍ന്ന് പൊലീസും ബാങ്കിലെ ആഭ്യന്തര അന്വേഷണ സംഘവും നടത്തിയ അന്വേഷത്തില്‍ തട്ടിപ്പിന് മുമ്പ് ആറ് തവണ യുവതിയുടെ അകൗണ്ട് വിവരങ്ങള്‍ കസ്റ്റമര്‍ സെര്‍വീസ് വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ പരിശോധിച്ചതായി കണ്ടെത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബാങ്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസ്; ജീവനക്കാരന് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

100 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇയാള്‍ ഇങ്ങനെ കൈമാറിയതായും അന്വേഷണത്തില്‍ കെ ണ്ടത്തി.ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന് 20,000 ദിര്‍ഹവും തട്ടിയെടുക്കുന്ന പണത്തിന്റെ രണ്ട് ശതമാനവും നല്‍കാമെന്ന് തട്ടിപ്പുകാര്‍ സമ്മതിച്ചതായും ഇത് പ്രകാരം താന്‍ വിവരങ്ങള്‍ കൈമാറിയതായും അയാള്‍ പറഞ്ഞു.

Keywords:  Dubai, News, Gulf, World, Top-Headlines, Crime, Jail, Case, Bank, Court, Court order, Dubai: Bank employee jailed for selling customers' data to scammer.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia