Tribute | ഡോ. പി എ ഇബ്രാഹിം ഹാജി കാരുണ്യ രംഗത്തെ നിറനക്ഷത്രമായിരുന്നുവെന്ന് റാഷിദ് ഗസാലി
● ജീവിതത്തിലെ ഓരോ നിമിഷത്തിനും വില കൽപിച്ച് അതിനെ ക്രിയാത്മകതയോടെ ഉപയോഗപ്പെടുത്തിയ ഒരു വലിയ മനുഷ്യനായിരുന്നു അദ്ദേഹം.
● അതിൽ എണ്ണപ്പെട്ട വ്യക്തിയും ജീവിതം സുകൃതം കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ഇബ്രാഹിം ഹാജി.
● ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ദുബൈ: (KasargodVartha) ഡോ. പി എ ഇബ്രാഹിം ഹാജി കാരുണ്യ രംഗത്തെ നിറ നക്ഷത്രമായിരുന്നുവെന്ന് ട്രെയിനറും ലൈഫ് കോച്ചുമായ ഡോ. റാഷിദ് ഗസാലി. ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി ദുബൈയിൽ സംഘടിപ്പിച്ച ഡോ. പി എ ഇബ്രാഹിം ഹാജി സ്മൃതി സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരേ സമയം ബിസിനസും അതേസമയം പ്രബോധനവും കൂടെ തന്നെ സാമൂഹിക സേവനവും ജീവിതമാർഗമാക്കിയ കർമ്മ മേഖലയിൽ ജ്വലിച്ചു നിന്ന താരകമായിരുന്നു ഇബ്രാഹിം ഹാജി. ജീവിതത്തിലെ ഓരോ നിമിഷത്തിനും വില കൽപിച്ച് അതിനെ ക്രിയാത്മകതയോടെ ഉപയോഗപ്പെടുത്തിയ ഒരു വലിയ മനുഷ്യനായിരുന്നു അദ്ദേഹം.
എന്നും തൊട്ടതെല്ലാം പൊന്നാക്കി മാറ്റുക എന്നത് വാക്കുകളിൽ മാത്രം ഒതുക്കാതെ ജീവിതം കൊണ്ട് മുഴുവൻ സുകൃതം വിളയിക്കാൻ കഴിയുമെന്ന് തെളിയിച്ച മഹാ മനീഷിയാണ്. തന്റെ ജീവിതത്തിന്റെ ഓരോ ആയുസ് തീരുമ്പോഴും സാമൂഹികവും വിദ്യാഭ്യാസവും കൊണ്ട് സമുദായത്തെ സമുദ്ധരിക്കണം എന്ന് ചിന്തിച്ചു കൊണ്ടേയിരിക്കുന്നവരെ അപൂർവമായിട്ടേ കാണാൻ കഴിയു.
അതിൽ എണ്ണപ്പെട്ട വ്യക്തിയും ജീവിതം സുകൃതം കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ഇബ്രാഹിം ഹാജി. ഉന്നതിയിൽ വിരാജിക്കുമ്പോഴും ആശയാദർശങ്ങളിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറാകാതിരുന്ന ഇബ്രാഹിം ഹാജിയുടെ ജീവിതം പുതു തലമുറക്ക് പകർത്തിക്കൊടുക്കേണ്ടതുണ്ടെന്നും റാഷിദ് ഗസാലി കൂട്ടിച്ചേർത്തു.
ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു യു എ ഇ കെ എം സി സി ഫൗണ്ടേഷൻ ജനറൽ കൺവീനറും പോണ്ടിചേരി സംസ്ഥാന മുസ്ലീംലീഗ് മുൻ പ്രസിഡന്റുമായ ഇബ്രാഹിം ചൊക്ലി ഉൽഘാടനം ചെയ്തു. എം സി ഹുസെനാർ ഹാജി എടച്ചാക്കൈ, ദുബായ് കെ.എം.സി സി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി പി വി നാസർ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ ഇബ്രാഹിം ഖലീൽ, അഫ്‌സൽ മെട്ടമ്മൽ, പി എ സൽമാൻ, പി എ സുബൈർ തുടങ്ങിയവർ സംസാരിച്ചു.
ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി വളണ്ടിയർ വിങ്ങിന്റെ നേത്രത്വത്തിൽ പേസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഷാർജ അൽമജാസ്, അൽ വഹ്ദ ഖാസിമിയ, അബുഷഹാറ എന്നീ സ്ഥലങ്ങളിൽ മഴക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവർക്കിടയിൽ വളണ്ടിയർ സേവനം നടത്തിയ 23 വളണ്ടിയർമാരെ ചടങ്ങിൽ പി എ ഇബ്രാഹിം ഹാജി മെമ്മോറിയൽ ഗാലന്ററി അവാർഡ് നൽകി പി എ ഇബ്രാഹിം ഹാജിയുടെ മക്കളായ പി.എ ലത്തീഫ്, പി. എ സൽമാൻ, പി എസുബൈർ എന്നിവർ അനുമോദിച്ചു.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചച്ച രക്ത ദാന ക്യാമ്പിൽ കൂടുതൽ ഡോണേർസിനെ പങ്കെടുപ്പിച്ച മഞ്ചേശ്വരം മണ്ഡല കമ്മിറ്റിക്കും മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിക്കും കോഡിനേറ്റർ ആസിഫ് ഹൊസങ്കടികുമുള്ള ജില്ലാ കമ്മിറ്റിയുടെ പ്രശംസ പത്രം മഞ്ചേശ്വരം മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് അസിസ് മരിക്ക സമ്മാനിച്ചു. വളണ്ടിയർ സേവനത്തിലൂടെ ഗോൾഡൻ വിസയ്ക്ക് യോഗ്യത നേടിയ സുബൈർ അബ്ദുല്ല, ഷാഫി ചെർക്കളം എന്നിവരെ അനുമോദിച്ചു. പേസ് ഗ്രൂപ്പിനും റഷീദ് ഗസാലിക്കുമുള്ള സ്നേഹോപഹാരം മുഹമ്മദ് ബിൻ അസ്‌ലം സമ്മാനിച്ചു.
സി.ഡി.എ ഡയറക്ടർ ബോർഡ് അംഗം കെ. ഇബ്രാഹിം, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ഓ. മൊയ്തു, അബ്ദുൽഖാദർ അരിപ്രാമ്പ, എൻ.കെ. ഇബ്രാഹിം, കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ, നേതാക്കളായ ഹനീഫ് ചെർക്കളം, റാഫി പള്ളിപ്പുറം, സി.എച്ച്. നുറുദ്ദീൻ, റഫീഖ് പടന്ന, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുല്ല, റഫീഖ് കടാങ്കോട്, ഹനീഫ് ബാവ, സി.എ. ബഷീർ പള്ളിക്കര, ആസിഫ് ഹൊസങ്കടി, ഫൈസൽ മൊഹ്സിൻ, അഷ്‌റഫ് ബായാർ, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, ഹസ്കർ ചൂരി, ഉബൈദ് അബ്ദുറഹ്മാൻ, ഹാരിസ് കുളിയങ്കാൽ സംബന്ധിച്ചു. അഷ്‌റഫ് പാവൂർ ഖുർആൻ പാരായണം നടത്തി. ഹസൈനാർ ബീജന്തടുക്ക നന്ദി പറഞ്ഞു.
#IbrahimHaji, #CharityWork, #CommunityService, #KMCC, #UAE, #RashidGazali