ഉംറ നിര്‍വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ച് സൗദി
റിയാദ്: (www.kvartha.com 19.03.2021) ഉംറ നിര്‍വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ച് സൗദി. 18 വയസ് മുതല്‍ 70 വയസ് വരെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ തീര്‍ഥാടനത്തിന് മന്ത്രാലയം അനുമതി നല്‍കിയത്. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്.
കോവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന പ്രായമായവര്‍ക്ക് കൂടി അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്. മന്ത്രാലയത്തിന്റെ ഇഅ്ത്മര്‍ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴി മുന്‍കൂര്‍ അനുമതി നേടുന്നവര്‍ക്കാണ് അവസരം ലഭിക്കുക. മാസത്തില്‍ രണ്ട് തവണയാണ് പരമാവധി ഒരാള്‍ക്ക് ഉംറ ചെയ്യാന്‍ അനുവാദമുള്ളത്.
Keywords: Riyadh, News, National, Gulf, World, Top-Headlines, Umrah, Pilgrims, Domestic pilgrims up to age of 70 allowed to perform Umrah