കുവൈതില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ 20 ദിവസം പഴക്കമുള്ള മൃതദേഹം; പ്രവാസിയുടേതെന്ന് സംശയം
കുവൈത് സിറ്റി: (www.kasargodvartha.com 24.10.2021) കുവൈതില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് 20 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഫഹാഹീലില്‍ നിന്നാണ് പുരുഷന്റെ അഴുകിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഏഷ്യക്കാരാനായ ഒരു പ്രവാസിയുടേതാണെന്ന് സംശയിക്കുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പാരാമെഡികല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി.
Keywords: Kuwait, News, Kuwait City, Gulf, World, Top-Headlines, Dead body, Police, Decomposed corpse found in Kuwait