ദമ്മാം കാസര്‍കോടിയന്‍സ് കൂട്ടായ്മയുടെ മെഗാഫുട്‌ബോള്‍ ഇവന്റ് 29ന് തുടങ്ങും
Sep 6, 2016, 09:30 IST
ദമ്മാം: (www.kasargodvartha.com 06/09/2016) ദമ്മാമിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കാസര്‍കോടിയന്‍സിന്റെ മെഗാഫുട്‌ബോള്‍ ഇവന്റ് സെപ്റ്റംബര്‍ 26, ഒക്ടോബര്‍ ആറ് തീയ്യതികള്‍ നടക്കും. ടൂര്‍ണമെന്റിന്റെ ഭാഗമായ താര ലേലവും ജേഴ്‌സി പ്രകാശനവും ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടന്നു.
മത്സരത്തില്‍ മാറ്റുരക്കുന്ന ഈസ്‌റ്റേണ്‍ പ്രോവിന്‍സിലെ എട്ട് പ്രമുഖ ടീമുകളായ എഫ് സി യുണൈറ്റഡ് മുട്ടം, എഫ് സി സമി അല്‍ജുബൈല്‍, ഹീമാന്‍ ജുഗാഡോര്‍സ് ദമ്മാം, ടീടൈം സ്‌ട്രൈക്കര്‍സ് അല്‍ഖോബാര്‍, എച്ച് എം സി സൗദി അറേബ്യ, ഇ വൈ സി സി സൗദി അറേബ്യ, ബ്യൂട്ടി റൈഡേഴ്‌സ് ദമ്മാം, മലബാര്‍ എഫ് സി അല്‍ഖോബാര്‍ എന്നീ ടീമുകളുടെ ഉടമകളും മാനേജര്‍മാരും താരലേലത്തില്‍ പങ്കെടുത്തു.
സിനാന്‍ പൈക്ക വിലകൂടിയ താരമായി. ഷാഫി ബദര്‍ ജേഴ്‌സി പ്രകാശനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടത്തപ്പെട്ട വിലകൂടിയ താര പ്രവചന മത്സര വിജയിക്ക് മെഗാ ഈവന്റ് സ്‌പോണ്‍സര്‍ ടിടൈം ഉടമകളായ ഷെഫീല്‍, അമീര്‍ എന്നിവരുടെ അഭാവത്തില്‍ മാനേജര്‍ ഹബീബ് കാസര്‍കോട് സമ്മാന ദാനം നടത്തി. കെ ഡി എസ് എഫ് ഭാരവാഹികളായ സാജു തെരുവത്ത്, നവാസ് തുരുത്തി ലണ്ടന്‍, അറഫാത്ത് ചെമ്മനാട്, ജലീല്‍ ചൂരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അന്‍സിഫ് പെര്‍ള, ജാവിദ് ചൂരി, ഫിറോസ് തളങ്കര, ഹാരിസ് ഖത്തര്‍, ഹാഷിം പട്‌ള, നൗഫല്‍ പുത്തൂര്‍ എന്നിവര്‍ താരലേലം നിയന്ത്രിച്ചു.
ഗ്രൂപ്പ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 29ന് രാത്രി 10 മണിക്ക് സിയാത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഈവന്റ് കമ്മിറ്റി ഭാരവാഹികളായ നൗഷാദ് മുട്ടം, ആഷി ചാല, അന്‍വര്‍ ചേരങ്കൈ, അഫ്രാസ് നെല്ലിക്കുന്ന് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Keywords : Dammam, Gulf, Football, Sports, Programme, Mega Football Event.