എസ്‌കോംസ്വിസ് ട്രോഫി: ബ്ലൂ സ്റ്റാര്‍ ദമാം ചാമ്പ്യന്‍മാര്‍
Sep 17, 2016, 09:00 IST
അല്‍ജുബൈല്‍: (www.kasargodvartha.com 17/09/2016) രണ്ടാമത് എസ്‌കോംസ്വിസ് ട്രോഫി അണ്ടര്‍ ആം ഫ്‌ളെഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അല്‍ജുബൈലിലെ അല്‍ മുസൈന്‍ സ്‌റ്റേഡിയത്തില്‍ നടന്നു.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 24 ടീമുകള്‍ മാറ്റുരച്ചു. ഉത്തര മലബാറിലെയും ദക്ഷിണ കര്‍ണാടകയിലെയും പ്രഗല്‍ഭ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കാനിറങ്ങി. വീറും വാശിയുമേറിയ മത്സരത്തില്‍ ബ്ലൂ സ്റ്റാര്‍ ദമാം ആദിഥേയരായ സഈദ് കമ്പ്യൂട്ടറിനെ അട്ടിമറിച്ച് ചാമ്പ്യന്‍മാരായി.
വിജയികള്‍ക്ക് 7,000 സൗദി റിയാല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും, റണ്ണേര്‍സിന് 3,000 സൗദി റിയാല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. അസ്‌റാര്‍ അഹ് മദ്, ഹമീദ് മംഗല്‍പാടി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
Keywords : Cricket Tournament, Sports, Winners, Gulf, Trophy.