city-gold-ad-for-blogger

ദുബൈയില്‍ കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി; നിരവധി സ്ഥാപനങ്ങള്‍ പൂട്ടിച്ചു

ദുബൈ: (www.kasargodvartha.com 14.09.2020) ദുബൈയില്‍ കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി. നിരവധി സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ചില സ്ഥപനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. റസ്റ്റോറന്റുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 

ആളുകള്‍ വളരെ അടുത്തടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബ്ലൂവാട്ടേഴ്‌സ് ഐലന്റിലെ ഒരു റസ്റ്റോറന്റ് ദുബൈ ഇക്കണോമി വിഭാഗം പൂട്ടിച്ചു. സത്‌വയിലെ ഒരു റസ്റ്റോറന്റും പൂട്ടിച്ചിരുന്നു. ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഒരു മാളിലെ സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കി. 

ദുബൈയില്‍ കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി; നിരവധി സ്ഥാപനങ്ങള്‍ പൂട്ടിച്ചു

ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കറുകള്‍ നിലത്ത് പതിക്കാതിരുന്ന നാല് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ദുബൈ ടൂറിസം അധികൃതരും നാലോളം സ്ഥാപനങ്ങള്‍ പൂട്ടിച്ചു. 14 സ്ഥാപനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുകയും 19 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

Keywords: Dubai, news, Gulf, World, COVID-19, Fine, Mask, Restaurants, COVID violations as cases rise; Dubai authorities shut down various commercial centres and restaurants

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia