യുഎഇയില്‍ 16 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം
അബൂദബി: (www.kasargodvartha.com 22.03.2021) വാക്‌സിന്‍ വിതരണം കൂടുതല്‍ ജനകീയമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി യുഎഇയില്‍ താമസ വിസയിലുള്ള 16 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 205 ആരോഗ്യകേന്ദ്രങ്ങള്‍ മുഖേന വാക്സിന്‍ സൗജന്യമായി ലഭിക്കും. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ, മൊബൈല്‍ ആപ്പോ വഴി രജിസ്റ്റര്‍ ചെയ്യണം.
എമിറേറ്റ്‌സ് ഐഡി, ഫോണ്‍ നമ്പര്‍, താല്‍പര്യപ്പെടുന്ന വാക്‌സിനേഷന്‍ കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന സൗകര്യം ആവശ്യപ്പെടാം. പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നേരത്തെ തന്നെ വാക്‌സിന്‍ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന ലക്ഷ്യം യുഎഇ മുന്നോട്ടുവച്ചത്.