city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ: ഓണ്‍ലൈന്‍ പഠനവും പരീക്ഷയുമായി ദുബൈയിലെ മദ്രസ വിദ്യാര്‍ത്ഥികള്‍

ദുബൈ: (www.kasargodvartha.com 19.03.2020) കൊറോണ വൈറസ് വിതച്ച ഭീതിക്കാലത്തും മാനസിക സമ്മര്‍ദമില്ലാതെ ഓണ്‍ലൈന്‍ പഠനത്തിലും പരീക്ഷയിലുമാണ് ദുബൈ റാശിദിയ്യ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍. അക്കാദമിക് തലത്തിലെ സിലബസ് ക്രമീകരണവും ജി സി സി രാജ്യങ്ങളിലടക്കം പതിനായിരക്കണക്കിന് മദ്രസ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അടുത്ത മാസം നടക്കേണ്ട വാര്‍ഷിക പരീക്ഷയുടെ തയ്യാറെടുപ്പിനായി വിവിധ ഇ- പാഠ്യ പദ്ധതികളാണ് കാരന്തൂര്‍ ജാമിഅ മര്‍കസിന്റെ മേല്‍നോട്ടത്തിലുള്ള ദുബൈ മര്‍കസ് സഹ്റ ആസൂത്രണം ചെയ്തിട്ടുള്ളത്.

വാര്‍ഷിക പരീക്ഷക്ക് മുന്നോടിയായുള്ള റിവിഷന്‍ പരീക്ഷകള്‍ ക്ലാസ് അടിസ്ഥാനത്തില്‍ ഓണ്‍ലൈനിലൂടെ വീട്ടിലിരുന്ന് വിദ്യാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കി വരുന്നു. പരീക്ഷ കണ്‍ട്രോളര്‍മാരായി ഉമ്മമാര്‍ക്കാണ് നിരീക്ഷണ ചുമതല. ഓണ്‍ലൈന്‍ പരീക്ഷകളുടെ സമയം രണ്ടു ദിവസം മുമ്പ് തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കും. പരീക്ഷ തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് പരീക്ഷാപേപ്പര്‍ അയച്ചു കൊടുക്കും. നിശ്ചിത സമയത്തിനകം പരീക്ഷ പൂര്‍ത്തിയാക്കി അധ്യാപകര്‍ക്ക് തിരിച്ചയക്കുകയും വേണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ദുബൈ മതകാര്യ വകുപ്പിന്റെയും നിര്‍ദേശാനുസരണം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക സോഫ്റ്റ് വെയറിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്പൂര്‍ണ ഇ ലേണിങ് സംവിധാനം ഒരുക്കുമെന്ന് ജനറല്‍ മാനേജര്‍ യഹ്യ സഖാഫി ആലപ്പുഴ അറിയിച്ചു.

കൊറോണ: ഓണ്‍ലൈന്‍ പഠനവും പരീക്ഷയുമായി ദുബൈയിലെ മദ്രസ വിദ്യാര്‍ത്ഥികള്‍


Keywords:  Gulf, news, Top-Headlines, Trending, Dubai, Covid-19; Dubai Madrasa students with online exam
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia