കോവിഡ് 19: ദുബൈയില്‍ പുതിയ ക്വാറന്റൈന്‍ നിയമം നിലവില്‍ വന്നു
ദുബൈ: (www.kasargodvartha.com 06.01.2021) കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദുബൈയില്‍ പുതിയ ക്വാറന്റൈന്‍ നിയമം നിലവില്‍ വന്നു. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ പരിശോധനയില്‍ നെഗറ്റീവ് ആണ് എന്ന് തെളിഞ്ഞാലും ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
കോവിഡ് രോഗികളുമായി രണ്ട് മീറ്റര്‍ അകലത്തില്‍ കഴിഞ്ഞതും അവരുമായി 15 മിനിറ്റില്‍ കൂടുതല്‍ ചെലവഴിച്ചതും സമ്പര്‍ക്കമായി കണക്കാക്കണം. രോഗം തിരിച്ചറിയുന്നതിന് രണ്ട് ദിവസം മുമ്പും തിരിച്ചറിഞ്ഞതിന് ശേഷം 14 ദിവസവും അവരുമായി സമ്പര്‍ക്കമുണ്ടെങ്കില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കും. അതേസമയം യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓരോ 14 ദിവസവും പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. വാക്‌സിനെടുത്താന്‍ ഈ നിബന്ധന ബാധകമല്ല.
Keywords: Dubai, news, Gulf, World, Top-Headlines, COVID-19, health, Covid-19: Dubai announces fresh mandatory quarantine rules