യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്ക് 7 വര്‍ഷം തടവ്
Oct 9, 2012, 22:51 IST
കാസര്‍കോട്: യുവാവിനെ വാക്ക് തര്‍ക്കത്തിനിടെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പ്രതിയെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. പരപ്പ മൂലടുക്കയിലെ സുരേഷിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിലാണ് സുഹൃത്തും അയല്‍വാസിയുമായ ബാലനെ(36) അഡീഷണല്‍ ജില്ലാ ജഡ്ജ് എന്‍.പി. ജയാനന്ദന് ശിക്ഷിച്ചത്. 2010 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ സുരേഷിനെ സംഭവത്തിന് രണ്ട് ദിവസം മുമ്പു നടന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മൂലപ്പാറയിലെ കടയിലിരിക്കുകയായിരുന്ന സുരേഷിനെ ബലമായി പിടിച്ചുകൊണ്ടുപോയ ബാലന് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.

Keywords : Youth, Murder-attempt, Case, Gulf, Shop, Kasaragod, Kerala