city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി സി.എം അ­ബ്ദുല്ല മൗലവി അനുസ്മരണം വ്യാഴാഴ്ച അബുദാബിയില്‍

ഖാസി സി.എം അ­ബ്ദുല്ല മൗലവി അനുസ്മരണം വ്യാഴാഴ്ച അബുദാബിയില്‍
അബുദാബി: മംഗലാപുരം-ചെമ്പരിക്ക ഖാസിയായിരുന്ന ഖാസി സി.എം. അ­ബ്ദുല്ല മൗലവിയുടെ മൂന്നാം ആണ്ട് നേര്‍ച്ച വ്യാഴാ­ഴ്ച അബുദാബിയില്‍ നടക്കും. അബുദാ­ബി­-കാസര്‍­കോട്‌  ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെയും മലബാര്‍ ഇസ്ലാമിക്­ കോംപ്ലക്‌സ് അബുദാബി കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യ­ത്തില്‍ അബു­ദാബി ഇന്ത്യന്‍ ഇസ്ലാമിക്­ സെന്ററില്‍ വെ­ച്ചാ­ണ് വിവിധ പ­രി­പാ­ടി­കളോടെ ആണ്ടുനേര്‍ച്ച  സംഘടിപ്പി­ക്കു­ന്നത്.

വൈ­കിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിയില്‍ സി.എം. ഉസ്താദ്­ അനുസ്മരണവും, ഖുര്‍ആന്‍ പാരായണവും, പ്രാര്‍ത്ഥനയും നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്­ അനുസ്മരണ പ്രഭാഷണം നടത്തും.

സ്വാഗതസംഘം ഭാരവാഹികള്‍: സയ്യിദ്­ അ­ബ്ദുര്‍ റഹ്മാന്‍ തങ്ങള്‍, അഹ്മദ്­ മൗലവി കൊളവയല്‍, പി.കെ.അഹ്മദ്­ ബല്ലാ ബീച്ച് (മുഖ്യ രക്ഷാധികാരികള്‍), സി.എച്ച് ഷമീര്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), നൗഷാദ് മിഅ്‌റാജ് കളനാട്­ (ജന. കണ്‍വീനര്‍), അസീസ്­ കീഴൂര്‍, അ­ബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍, മുജീബ്­ മൊഗ്രാല്‍, അഷ്‌­റഫ്­ കീഴൂര്‍, ഇബ്രാഹിം ബെളിഞ്ചം, അഹ്മദ്­ മൗലവി ചന്തേര, സമീര്‍ അസ്അദി കമ്പാര്‍ (ജോ. കണ്‍വീനര്‍മാര്‍), ശരീഫ്­ പള്ളത്തടുക്ക, ഇസ്­മാഈല്‍ തൃക്കരിപ്പൂര്‍, മൊയ്തീന്‍ കുഞ്ഞി, റഫീഖ്­ കാക്കടവ്­, സകരിയ്യ കളനാട്­, എ. റഹ്മാന്‍ പെരുമ്പട്ട, അഷ്‌­റഫ്­ കാഞ്ഞങ്ങാട്­ (പ്രചരണം), കെ.ഇ. അ­ബ്ദുര്‍ റഹ്മാന്‍, ബഷീര്‍ എ. റഹ്മാന്‍, മൊയ്തീന്‍ കുഞ്ഞി മോര്‍ണിംഗ് സ്റ്റാര്‍, അഷ്‌­റഫ്­ പുത്തിരിയടുക്ക, അ­ബ്ദുര്‍ റഹ്മാന്‍ ദേളി (സാമ്പത്തി­കം).

രൂപീകരണ യോഗത്തില്‍ മലബാര്‍ ഇസ്ലാമിക്­ കോംപ്ലക്‌സ് അബുദാബി കമ്മിറ്റി പ്രസിഡണ്ട്­ അബ്ദുല്ലകുഞ്ഞി ഹാജി കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്‌റ്റേറ്റ് പ്രസിഡണ്ട്­ സയ്യിദ്­ അ­ബ്ദുര്‍ റഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്­തു.

യൂസുഫ്­ ഹാജി ബന്തിയോട്­, നൗഷാദ് മിഅ്‌റാജ് കളനാട്­, അഷ്‌­റഫ്­ കീഴൂര്‍, അഹ്മദ്­ സകരിയ്യ അയ്യന്‍കോല്‍, അഷ്‌­റഫ്­ മീനാപ്പീസ്­, ഇസ്­മാഈല്‍ ഉദിനൂര്‍, യു.എം. മുജീബ്­ മൊഗ്രാല്‍ എ­ന്നിവര്‍ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് അബുദാ­ബി­-കാസര്‍­കോട് ജില്ലാ കമ്മിറ്റി ജന. സെക്രട്ടറി സി.എച്ച്. ഷമീര്‍ മാസ്റ്റര്‍ പരപ്പ സ്വാഗതവും ആക്ടി.പ്രസിഡണ്ട്­ അബ്ദുല്‍ അസീസ്­ കീഴൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Abudhabi, SKSSF, Qasi C.M Abdulla Moulavi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia