കുവൈതില്‍ 5 മുതല്‍ 11 വയസ് വരെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പില്‍ ആരോഗ്യമന്ത്രാലയം
കുവൈത് സിറ്റി: (www.kasargodvartha.com 28.09.2021) കുവൈതില്‍ അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പില്‍ ആരോഗ്യമന്ത്രാലയം. ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള അനുമതി ലഭിക്കുന്നതിന് തൊട്ടരികിലാണെന്ന് ഫൈസര്‍ ബയോണ്‍ടെക് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുവൈത് ആരോഗ്യമന്ത്രാലയവും തയാറെടുപ്പ് ആരംഭിച്ചത്.
അഞ്ച് മുതല്‍ 11 വയസ് വരെയുള്ള 2,268 കുട്ടികളില്‍ ക്ലിനികല്‍ പരിശോധന നടത്തിയപ്പോള്‍ രോഗപ്രതിരോധശേഷി വര്‍ധിച്ചതായി കണ്ടെത്തിയെന്നും പാര്‍ശ്വഫലങ്ങളൊന്നും റിപോര്‍ട് ചെയ്തില്ലെന്നും നേരത്തെ ഫൈസര്‍ ബയോണ്‍ടെക് ടീം അറിയിച്ചിരുന്നു. അമേരികയും യൂറോപ്യന്‍ രാജ്യങ്ങളും അനുമതി നല്‍കിയാല്‍ വൈകാതെ കുവൈതും അനുമതിനല്‍കും.
മുതിര്‍ന്നവര്‍ക്കും 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും നല്‍കുന്നതിനേക്കാള്‍ ഡോസ് കുറച്ചാകും ചെറിയ കുട്ടികള്‍ക്ക് നല്‍കുക. കുവൈതില്‍ 12നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്.
Keywords: Kuwait City, News, Gulf, World, Top-Headlines, Vaccinations, Children, Children aged five to 11 will soon be vaccinated in Kuwait