city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവയൗവനം നശീകരണ പാതയില്‍; ത്രിമാന പദ്ധതിയുമായി കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

ദുബൈ: (www.kasargodvartha.com 20.12.2014) വഴിതെറ്റുന്ന യുവ സമൂഹത്തെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ത്രിമാന പദ്ധതിയുമായി കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി. ലക്ഷ്യബോധം നഷ്ടപ്പെട്ട് മദ്യത്തിനും മയക്കുമരുന്നിനും മദിരാക്ഷിക്കുമടിമപ്പെട്ട് ആധുനിക യുവത സ്വയം നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയും നാളെയുടെ വാഗ്ദാനങ്ങളാവേണ്ട കൗമാരങ്ങള്‍ നവമാധ്യമങ്ങളുടെ ചതിയിലകപ്പെട്ട് പവിത്രമായ കലാലയ കാമ്പസുകള്‍ വരെ അശ്ലീലങ്ങളുടെയും ആഭാസങ്ങളുടെയും കേന്ദ്രമാക്കുന്നു. ഈ സാഹചര്യത്തില്‍ മലവെള്ളകുതിപ്പിലകപ്പെട്ട ചണ്ടികണക്കെ ഒഴുകുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുമെന്നത് ഇനിയും കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ചിരുന്നാല്‍ നല്‍കേണ്ടിവരുന്ന വന്‍ വിപത്ത് മുന്നില്‍ കണ്ടാണ് ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ത്രിമാന പദ്ധതിയുമായി മുന്നോട്ട് വരുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

നവയൗവനം നശീകരണ പാതയില്‍; ത്രിമാന പദ്ധതിയുമായി കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി
14 നൂറ്റാണ്ട് മുമ്പ് ഇരുണ്ടയുഗമെന്ന് വിലയിരുത്തപ്പെട്ട ഒരു സമൂഹത്തെ അക്ഷരദീപം നല്‍കി ഉത്തമ സമുദായമാക്കി ലോക സമൂഹത്തിന്റെ നെറുകയില്‍ കുടിയിരുത്തിയ പ്രവാചകപുംഗവന്റെ അനുചരന്മാര്‍ക്ക് ഈ യുവതയുടെ കൈ പിടിച്ചു സഹായിച്ചു കൂടെ..?
ദിശാബോധമില്ലാതെ മാസ്മരിക ലോകത്തിലകപ്പെട്ട നമ്മുടെ കുട്ടികളെ ദീര്‍ഘവീക്ഷണവും കെട്ടുറപ്പുമുള്ളതും ഫലപ്രാപ്തിയുള്ളതുമായ ഒരു പദ്ധതിയിലൂടെ സംസ്‌കരിച്ചെടുക്കുകയാണ് നമ്മള്‍. അത്രയെളുപ്പമല്ലെന്ന് ഞങ്ങള്‍ക്ക് ബോധമുണ്ട്. എങ്കിലും ഒരു കൂട്ടായ്മയിലൂടെയും നിരന്തര പരിശ്രമങ്ങളിലൂടെയും ഒരു കുട്ടിയെയെങ്കില്‍ ഒരു കുട്ടിയെ വാര്‍ത്തെടുക്കാനായാല്‍ നമ്മള്‍ സായൂജ്യരായി. അതിനുതകുന്നവിധം ചിട്ടപ്പെടുത്തിയ ഒരു പദ്ധതിയാണ് 'നഷ്രുല്‍ ഉലൂം'

ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണാനാവാതെ കുടിലുകളില്‍ കരിപുരണ്ടുണങ്ങുന്ന പ്രതിഭകള്‍ ഒരുഭാഗത്തും സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നാണെങ്കിലും വ്യക്തമായ കരിയര്‍ ഗൈഡന്‍സിന്റെ അഭാവത്തില്‍ വഴിമാറി സഞ്ചരിക്കുന്ന പ്രതിഭാശാലികള്‍ മറുവശത്തും!
അവരവരുടെ വ്യത്യസ്ത ചുറ്റുപാടുകളില്‍ നിരീക്ഷണം നടത്തി വേണ്ട സഹായങ്ങള്‍ നല്‍കി നന്മനിറഞ്ഞ പാന്ഥാവിലേക്ക് കൈപിടിച്ചുയര്‍ത്താനാണ് ഞങ്ങളുടെ ശ്രമമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പദ്ധതികളെ കുറിച്ച്
1. വിദ്യാഭ്യാസ പ്രൊജക്ട്
2. യു.എ.ഇ തൊഴില്‍ മേല
3. പേഴ്‌സണാലിറ്റി അവാര്‍ഡ്

വിദ്യാഭ്യാസ പദ്ധതി

പേര്: 'നുഷ്രുല്‍ ഉലൂം' എഡ്യൂക്കേഷണല്‍ പ്രോഗ്രാം
ചീഫ് മെന്‍ടര്‍: പ്രൊഫസര്‍ എം.എ. റഹ്മാന്‍ (പ്രൊ വൈസ് ചാന്‍സലര്‍, കേരള ടെക്‌നിക്കല്‍ യൂണിവേര്‍സിറ്റി)
പരിധി: ചെങ്കള പഞ്ചായത്ത്.

കരിയര്‍ ഗൈഡന്‍സ്
കോച്ചിങ്ങ് ക്ലാസ്
സ്‌കോളര്‍ഷിപ്പ്
കൗണ്‍സിലിങ്ങ്
കരിയര്‍ ഗൈഡന്‍സ്

മൂല്യച്യുതിയിലകപ്പെട്ട് വ്യതിചലിക്കുന്ന യുവത്വങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ എന്തെങ്കിലുമൊക്കെയാവണമെന്ന ചിന്തകളുള്ള അപൂര്‍വം വിദ്യാര്‍ത്ഥികളുണ്ടെങ്കിലും അവര്‍ക്ക് വേണ്ടത്ര ഗൈഡന്‍സ് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. പ്ലസ് ടു കഴിഞ്ഞാല്‍ ഇനിയെന്ത് തെരഞ്ഞെടുക്കണമെന്ന് പോലും വ്യകമായ ധാരണകളില്ലാത്ത കുട്ടികള്‍ക്കും അലസതയിലൂടെ വിദ്യ ആഭാസമാക്കി ഗുരുകുലം സമയംകൊല്ലിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ദിശാബോധം നല്‍കാന്‍ പ്രൊഫഷണലുകളുടെ സഹായത്തോടെയുള്ള കരിയര്‍ ഗൈഡന്‍സ്.
കോച്ചിങ്ങ് ക്ലാസ്

1) സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ്.
2) പെര്‍സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസുകള്‍
3. ട്യൂഷന്‍ ക്ലാസുകള്‍.

1. പഠനം പൂര്‍ത്തിയാക്കി വിദേശ തൊഴില്‍ മേലകളില്‍ ചേക്കേറുന്നവരെ ഏറെ അലട്ടുന്ന ഒന്നാണ് കമ്മ്യൂണിക്കേഷന്‍. സ്‌കൂള്‍ തലം മുതല്‍ തന്നെ അതിനൊരു പരിഹാരം അനിവാര്യമാണ്. സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സുകളിലൂടെ അതിന് പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം.
2. മേന്മയുള്ള വ്യക്തിത്വ വികസനത്തിന് സമൂഹം ഏറെ വില കല്‍പിക്കും. പഠനത്തോടൊപ്പം പെര്‍സണാലിറ്റി അത്രയും തന്നെ പ്രധാന ഘടകമാണ്. അതിനുവേണ്ടിയുള്ള പെര്‍സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസുകള്‍ കോച്ചിങ് ക്ലാസിന്റെ പ്രധാന ഘടകമാണ്.

3. ശ്രമിച്ചാല്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടാവുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്ക് ചില വിഷയങ്ങളില്‍ ട്യൂഷന്‍ ആവശ്യമായി വരുന്നു. അത്തരം കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ട്യൂഷന്‍ ക്ലാസുകള്‍.

സ്‌കോളര്‍ഷിപ്പ്

ചെങ്കള പഞ്ചായത്ത് പരിധിയിലെ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങളിലും എപ്ലസ് വാങ്ങുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക വഴി അവരുടെ കഴിവുകളെ അംഗീകരിക്കുന്നതോടൊപ്പം മറ്റു കുട്ടികള്‍ക്ക് പ്രചോദനവും നല്‍കുകയെന്നതാണ് ലക്ഷ്യം.

കൗണ്‍സിലിങ്ങ്

ജീര്‍ണതയുടെ ക്ലാവ് വിടിച്ച മനസുകള്‍ പൊങ്ങച്ചത്തിനും ലോകമാന്യത്തിനും വേണ്ടി തങ്ങളുടെ മക്കളെ അവരുടെ അഭിരുചിക്കിണങ്ങാത്തതും ആശയ വിനിമയം നടത്തി മനസിലാക്കാതേയും കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കുന്ന, തെളിച്ചിടത്തേക്ക് പോകാതിരിക്കുമ്പോള്‍ പോകുന്നിടത്തേക്ക് തെളിക്കാന്‍ നിര്‍ബന്ധിതരാകുന്ന രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ കൗണ്‍സിലിങ്ങുകള്‍.

മെന്‍ടേര്‍സ്

കാസര്‍കോടിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് കാസര്‍കോടുകാരനായ കേരള ടെക്‌നിക്കല്‍ യൂണിവേവ്‌സിറ്റി പ്രൊ വൈസ് ചാന്‍സലറായ പ്രൊഫസര്‍ എം.എ. റഹ്മാനെ ചീഫ് മെന്‍ടറായി ലഭിച്ചത് പദ്ധതിയുടെ ഒരു മുതല്‍കൂട്ട് തന്നെയാണ്. മറ്റു മെന്‍ടേര്‍സുകളായി നീതു സോന ഐ.ഐ.എസ്, സാമൂഹിക - വ്യവസായ പ്രമുന്‍ യഹ്‌യ തളങ്കര തുടങ്ങി നാട്ടിലും മറുനാടിലുമായിട്ടുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ തന്നെയാണുള്ളത്.

യു.എ.ഇ തൊഴില്‍ മേല
പേര്: കെ.എം.സി.സി ജോബ് സോണ്‍
യു.എ.ഇ

യു.എ.ഇ. യിലെത്തുന്ന തൊഴിലന്വേഷകരേയും തൊഴില്‍ ദാതാവിനെയും ഒരുപോലെ സഹായിക്കുന്നതിനു വേണ്ടി ഫേസ്ബുക്ക് പേജ് തുറന്ന് കൊണ്ടുള്ള ഏറ്റവും നൂതനമായ പദ്ധതി. അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കഠിനാധ്വാനം കൊണ്ട് കൈവരിച്ച ഡിഗ്രികളും പ്രവര്‍ത്തനപരിചയവും വിനിയോഗിക്കാന്‍ അതാത് മേലകള്‍ കയ്യെത്തിപ്പിടിക്കുന്നതിനു പകരം കിട്ടിയ ജോലി തരപ്പെടുത്തി തന്റെ തന്നെ കരിയറിനെ ബാധിക്കുന്ന പ്രവണതകളെ നിരുത്സാഹപ്പെടുത്തി അനുയോജ്യമായ ജോലി നേടിക്കൊടുക്കുന്നതിനും ബയോഡാറ്റകളിലുള്ള അപാകതകള്‍ പരിഹരിക്കുകയും ബന്ധപ്പെട്ട ജോബ് മാര്‍ക്കറ്റിലേക്ക് ഷെയര്‍ ചെയ്തും തൊഴില്‍ ദാതാവിനെയും തൊഴിലന്വേഷകരേയും ഒരുപോലെ സഹായിക്കുന്നു.

അവാര്‍ഡ്

ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ എല്ലാവര്‍ഷവും കാസര്‍കോടിനെ സ്വാധീനിച്ച മഹദ് വ്യക്തികളെ കണ്ടെത്തി അവരെ ആദരിക്കുന്നതിന് വേണ്ടി കാഷ് അവാര്‍ഡും പ്രശസ്തി ഫലകവും നല്‍കുന്നു. കെ.എം അഹ്മദ് മാഷിന്റെ നാമധേയത്തിലുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ക്രിയേറ്റീവ് യൂത്ത് ജേര്‍ണലിസ്റ്റിനുള്ളതാണ്. ഈ വര്‍ഷത്തെ അവാര്‍ഡ് ഡിസംബര്‍ 22ന് ജൂറികളായ യഹ്‌യ തളങ്കര, ഫൈസല്‍ ബിന്‍ അഹ്മദ്, സാദിഖ് കാവില്‍ എന്നിവര്‍ പ്ര്യാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Dubai, KMCC, Gulf, Education, Development project, Chengala. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia