ഒമാനില്‍ കാര്‍ ഒട്ടകത്തിലിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
Sep 5, 2017, 11:11 IST
സലാല: (www.kasargodvartha.com 05.09.2017) ഒമാനില്‍ കാര്‍ ഒട്ടകത്തിലിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. മസ്‌കത്തിനടുത്ത് ബുഅലിയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തില്‍ താഹിറിനും ഭാര്യക്കും മകനും പരുക്കേറ്റിട്ടുണ്ട്. സലാല ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷഹാരിസ്. റോഡില്‍ ഒട്ടകങ്ങള്‍ കൂട്ടമായി ഇറങ്ങുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് കഴിഞ്ഞ ദിവസവും ഉണര്‍ത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Student, Accidental-Death, Car accident in Oman; Malayali student dies
Keywords: Gulf, news, Top-Headlines, Student, Accidental-Death, Car accident in Oman; Malayali student dies