തളങ്കരയെ ലഹരിമുക്തമാക്കുന്നതിനായി പടിഞ്ഞാറില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കുന്നു
Apr 3, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 03/04/2016) വര്‍ദ്ധിച്ച് വരുന്ന കഞ്ചാവ്, മയക്കു മരുന്ന് ഉപയോഗം എന്നന്നേക്കുമായി തുടച്ച് നീക്കുന്നതിന്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍ ചില്‍ഡ്രണ്‍സ് പാര്‍ക്കിന്റെ പരിസരത്ത് കാസര്‍കോട് മുന്‍സിപ്പാലിറ്റിയുടെയും പോലീസിന്റെയും സഹകരണത്തോടെ സി സി ടി വി ക്യാമറ സ്ഥാപിക്കാന്‍ യു എ ഇ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ ജമാഅത്ത് ജനറല്‍ കൗണ്‍സില്‍ തിരുമാനിച്ചു.
എം ഐ സി ദുബൈ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഹാജി അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഹാജി, റസാഖ് മുഹമ്മദ്, ജാഫര്‍ അബ്ദുല്ല, അസീസ് സേട്ട്, ബഷീര് ദാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബഷീര്‍ കല സ്വാഗതവും അബ്ദുല്ല കുഞ്ഞി മമ്മിഞ്ഞി നന്ദിയും പറഞ്ഞു.

Keywords: Dubai, Gulf, Thalangara, Ganja, CCTV, Police, Campaign against ganja: KTPJ installs CCTV camera.