യു.എ.ഇ ദേശീയ ദിനാഘോഷം: ബ്രോസ് ഇന്റര്‍നാഷണല്‍ മീറ്റും ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗും സംഘടിപ്പിച്ചു
Dec 4, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 04/12/2015) ബ്രോസ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അജ്മാന്‍ ഹമരിയ ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ മെമ്പേര്‍സ് മീറ്റും ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗും സംഘടിപ്പിച്ചു. ലീഗില്‍ അന്‍ച്ചു ബ്രോസ് നയിച്ച ബ്രോസ് സ്റ്റാര്‍സ് ചാമ്പ്യന്‍മാരായി.
ലീഗിലെ ബെസ്റ്റ് ബാറ്റ്‌സ്മാനായി ഷബീര്‍ ബ്രോസ്, ബെസ്റ്റ് ബൗളറായി അംബി മുഴമ്മില്‍, ബെസ്റ്റ് ഓള്‍ റൗണ്ടറായി റഫീഖ് ബ്രോസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫികള്‍ നവാസ് കണ്ണൂര്‍, സമീഹ് ബ്രോസ്, ആരിഫ് ഉദ്യാവര്‍, റാസിഖ് എം.സി.സി എന്നിവര്‍ സമ്മാനിച്ചു.
Keywords : Dubai, Gulf, Cricket Tournament, Meet, Sports, Broz International, Broz international meet in Dubai