city-gold-ad-for-blogger

ബഹ്‌റൈനില്‍ ആശുപത്രിയില്‍ കയറി ഡോക്ടറുടെ ബാഗ് മോഷ്ടിച്ചെന്ന കേസ്; സഹോദരങ്ങള്‍ക്ക് 3 വര്‍ഷം തടവും പിഴയും

മനാമ: (www.kasargodvartha.com 14.04.2022) ബഹ്‌റൈനില്‍ ആശുപത്രിയില്‍ കയറി ഡോക്ടറുടെ ബാഗ് മോഷ്ടിച്ചെന്ന കേസില്‍ 35ഉം 40ഉം വയസ് പ്രായമുള്ള സഹോദരങ്ങള്‍ക്ക് 3 വര്‍ഷം ജയില്‍ ശിക്ഷയും പിഴയും. ഓരോരുത്തര്‍ക്കും 1000 ദിനാര്‍ വീതം പിഴ ചുമത്തിയത്. ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് യുവാക്കള്‍ക്ക് ശിക്ഷ വിധിച്ചത്. സല്‍മാനിയ മെഡികല്‍ കോംപ്ലക്‌സില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

മെഡികല്‍ പരിശോധനകളുടെ ഫലം വാങ്ങാനായി ആശുപത്രിയിലെത്തിയ സഹോദരങ്ങള്‍ അവിടെ നിന്ന് ഒരു ഡോക്ടറുടെ ബാഗിലെ സാധനങ്ങള്‍ അപഹരിക്കുകയായിരുന്നു. 25 ദിനാറും എംടിഎം കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും കാര്‍ഡുകളും ഇവര്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു.

ബഹ്‌റൈനില്‍ ആശുപത്രിയില്‍ കയറി ഡോക്ടറുടെ ബാഗ് മോഷ്ടിച്ചെന്ന കേസ്; സഹോദരങ്ങള്‍ക്ക് 3 വര്‍ഷം തടവും പിഴയും

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയവരെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച ഒരു എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പണം പിന്‍വലിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് ഇരുവരും പിടിയിലായി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

Keywords:  Manama, News, Gulf, Bahrain, World, Top-Headlines, Fine, Arrest, Court, Court order, Court-order, Crime, Police, Case, Doctor, Brothers jailed for three years for stealing from doctor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia