'ചരിത്രം വര്‍ത്തമാനമാക്കിയ ഒരാള്‍' പുസ്തക പ്രകാശനം വെള്ളിയാഴ്ച
Jan 17, 2013, 15:07 IST
ജിദ്ദ: പ്രമുഖ ചരിത്രകാരനായ കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മാസ്റ്ററെ കുറിച്ച് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'ചരിത്രം വര്‍ത്തമാനമാക്കിയ ഒരാള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം വെളളിയാഴ്ച ജിദ്ദയിലെ ശറഫിയ്യ അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ നടക്കും.
ചരിത്ര പുരുഷന്റെ നാട്ടുകാരുടെ സാംസ്‌കാരിക സംഘടനയായ ജിദ്ദയിലെ കൊണ്ടോട്ടി സെന്റര്‍ വൈകിട്ട് ആറ് മണിക്ക് നടത്തുന്ന പ്രകാശന ചടങ്ങില്‍ ജിദ്ദയിലെ സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്ത്വങ്ങള്‍ പങ്കെടുക്കും. 2013-15 കാലയളവിലേക്കുള്ള അംഗങ്ങളുടെ മെമ്പര്‍ഷിപ്പ് കാര്‍ഡും വിതരണം ചെയ്യുന്നതായിരിക്കുമെന്നും, മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നും സംഘാടകര്‍ അറിയിച്ചു.

Keywords: Jeddah, K.K.Mohammed Abdul Kareem, Book, Release, Gulf, Malayalam news