ലോകാക്ഷരങ്ങളുടെ വേദിയില്‍ കാസര്‍കോട് സ്വദേശികളുടെ പുസ്തക പ്രകാശനം
Nov 5, 2014, 13:33 IST
-മാഹിന്‍ കുന്നില്‍
ഷാര്‍ജ: (www.kasargodvartha.com 05.11.2014) ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ കാസര്‍കോടന്‍ സാന്നിധ്യവും. മുപ്പത്തി മൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള ബുധനാഴ്ചയാണ് ആരംഭിക്കുന്നത്.
ഷാര്‍ജ എക്‌സ്‌പോ സെന്റ്ററില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ കാസര്‍കോട് സ്വദേശികളും പ്രമുഖ ഗള്‍ഫ് മാധ്യമ പ്രവര്‍ത്തകരുമായ സാദിഖ് കാവില്‍ (മലയാള മനോരമ), കെ.എം. അബ്ബാസ് (സിറാജ്) എന്നിവരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
സാദിഖ് കാവിലിന്റെ 'ഔട്ട് പാസ്' വെളളിയാഴ്ച വൈകിട്ട് നാലരക്ക് പ്രമുഖ സാഹിത്യകാരന്‍ സേതുവാണ് പ്രകാശനം ചെയ്യുന്നത്. ബുക് ഫോറം ഹാളിലാണ് പ്രകാശന ചടങ്ങ്. നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
കെ.എം. അബ്ബാസിന്റെ കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'ദെ ഡെസോര്‍ട്ടും' പുസ്തക മേളയില്‍ ചര്‍ചെയ്യും. ഞായറാഴ്ച വൈകിട്ട് 4.30 മണിക്ക് ലിറ്ററേച്ചര്‍ ഹാളിലാണ് പുസ്തകത്തിന്റെ ചര്‍ച നടക്കുക. കെ.എം. അബ്ബാസിന്റെ പ്രവാസ അനുഭവക്കുറിപ്പുകളായ 'കാഴ്ച'യുടെ പ്രകാശനം നവംബര്‍ 15ന് വൈകുന്നേരം നാലരക്ക് ലിറ്ററേച്ചര്‍ ഹാളില്‍ നടക്കും. ഇതേ ഹാളില്‍ 13 ന് അബ്ബാസിന്റെ കഥകളെ ആസ്പദമാക്കിയുള്ള ചര്‍ച്ചയും നടത്തുന്നുണ്ട്. പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കും. പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരാണ് സാദിഖ് കാവിലും കെ.എം. അബ്ബാസും. യു.എ.ഇയിലെ സാംസ്‌കാരിക സദസ്സുകളിലെ നിറസാനിധ്യമാണ് ഇരുവരും. .
ലോകാക്ഷരങ്ങളുടെ താളുകളാണ് ബുധനാഴ്ച മുതല്‍ മറിയുന്നത്. ഇവിടെയാണ് സാദിഖിന്റേയും അബ്ബാസിന്റേയും കൂടി കാസര്‍കോടന്‍ സാന്നിധ്യം പ്രകടമാകുന്നത്. വിപുലമായ സൗകര്യങ്ങളാണ് ലോക പുസ്തകോത്സവത്തിനായി ഷാര്‍ജ എക്‌സ്‌പോ സെന്റ്ററില്‍ ഒരുക്കിയിട്ടുള്ളത്. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തക മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രസാധകര്‍ സംബന്ധിക്കും.
59 രാജ്യങ്ങളില്‍ നിന്നായി 210 ഭാഷയിലുളള ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ മേളയിലേക്കായി എത്തിക്കഴിഞ്ഞൂ. പുസ്തക സ്റ്റാളുകള്‍ വൈവിധ്യം കൊണ്ടു ശ്രദ്ധേയമാണ്. അന്താരാഷ്ട്ര പുസ്തക മേളക്കായി ഷാര്‍ജ എക്‌സ്‌പോ സെന്റ്റര്‍ ഒരുങ്ങിക്കഴിഞ്ഞു. നിരവധി സ്റ്റാളുകള്‍, മിനി സ്‌റ്റേജുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയവ ഇവിടത്തെ പ്രത്യേകതയാണ്.
സാഹിത്യ-സാംസ്‌കാരിക ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, പുസ്തക പ്രകാശനം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി മേളയില്‍ നടക്കും. പുസ്തകം സ്വന്തമാക്കാനും പുസ്തക മേള ആസ്വദിക്കാനും എത്തുന്ന ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും സംഘാടകര്‍ വീല്‍ചെയറുകളും ഒരുക്കിയിട്ടുണ്ട്.
വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് നവംബര്‍ അഞ്ച് മുതല്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്റ്ററില്‍ അന്താരാഷ്ട്ര പുസ്തക മേള നടക്കുന്നത്. അലങ്കാരങ്ങള്‍ കൊണ്ടും ശ്രദ്ധേയമാക്കിയിരിക്കുകയാണ് എക്‌സ്‌പോ സെന്റ്റര്‍. ഓരോരുത്തര്‍ക്കും ഒരു പുസ്തകം എന്ന മുദ്രാവാക്യമാണ് ഈ മേളയില്‍ ഉയര്‍ത്തുന്നത്. കേരളത്തില്‍ നിന്നും നിരവധി പ്രമുഖരും പുസ്തക മേളക്കായി ഷാര്‍ജയില്‍ എത്തുന്നുണ്ട്.