കുവൈതിലെ ജാബിര്‍ പാലത്തില്‍ സൈകിള്‍ സവാരിയും നടത്തവും നിരോധിച്ചു; നടപടി സുരക്ഷ മുന്‍നിര്‍ത്തി
കുവൈത് സിറ്റി: (www.kasargodvartha.com 02.10.2021) ലോകത്തിലെ നാലാമത്തെ വലിയ കടല്‍പാലമായ ശൈഖ് ജാബിര്‍ പാലത്തില്‍ സൈകിള്‍ സവാരിയും നടത്തവും നിരോധിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ആഭ്യന്തരമന്ത്രാലയം അന്‍ഡര്‍ സെക്രടറി ശൈഖ് ഫൈസല്‍ നവാഫ് അല്‍ അഹ് മദ് അസബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിരോധനം പാലിക്കാനും മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം എല്ലാവരോടും നിര്‍ദേശിച്ചു. ശൈഖ് ജാബിര്‍ പാലത്തില്‍ ഇപ്പോള്‍ ഗതാഗതത്തിരക്ക് ഇല്ലാത്തതിനാല്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി സൈകിള്‍ യാത്രക്കാരെ ഇടിക്കാന്‍ സാധ്യത കൂടുതലാണ്. സൈകിള്‍ യാത്രികര്‍ക്ക് പ്രത്യേക ട്രാക് നിര്‍മിക്കുന്നത് പരിഗണനയിലുണ്ട്. എന്നാല്‍, ഇത് ആലോചനാഘട്ടത്തില്‍ മാത്രം എത്തിയിട്ടുള്ളൂ.
Keywords: Kuwait City, News, Gulf, World, Top-Headlines, Ban, Banning walking and cycling on Jaber Bridg







