city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉസ്താദ് ഹൈതമിക്കും ഖാസിമിക്കും ബഹ്‌റൈന്‍ സമസ്ത സ്വീകരണം നല്‍കി

ഉസ്താദ് ഹൈതമിക്കും ഖാസിമിക്കും ബഹ്‌റൈന്‍ സമസ്ത സ്വീകരണം നല്‍കി
മനാമ: 'മുത്ത് നബി; സൗഹൃദത്തിന്റെ പ്രവാചകന്‍ എന്ന പേരില്‍ സമസ്ത കേരള സുന്നി ജമാഅത്തിന്റെ കീഴില്‍ വിവിധ ഏരിയകളില്‍ നടക്കുന്ന മീലാദ് സംഗമങ്ങളിലും രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് കര്‍ണാടക ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയിലും പങ്കെടുക്കാനായി ബഹ്‌റൈനിലെത്തിയ പ്രമുഖ വാഗ്മിയും യുവപണ്ഡിതനുമായ ഉസ്താദ് മുഹമ്മദ് ഹൈതമി വാവാടിനും കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിക്കും കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ സമസ്ത മനാമ സമസ്താലയത്തില്‍ സ്വീകരണം നല്‍കി.

മനാമയില്‍ നടന്ന മൗലിദ് മജ്‌ലിസോടെ ഇരുവരും പങ്കടുക്കുന്ന വിവിധ ഏരിയകളിലെ പരിപാടികള്‍ക്ക് തുടക്കമായി. ഉസ്താദ് മുഹമ്മദ് ഹൈതമിയുടെ ത്രിദിന മതപ്രഭാഷണ പരമ്പര ഹമദ് ടൗണിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് വിവിധ ഏരിയാ കമ്മറ്റികളുടെയും പോഷക സംഘടനകളുടെയും കീഴിലായി നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കും.

മനാമ സമസ്താലയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്ത, എസ്.കെ.എസ്.എസ്.എഫ്, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത വിഷന്‍, ഏരിയാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഇവര്‍ക്ക് സമസ്ത, എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര ഏരിയ നേതാക്കള്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.

മനുഷ്യ ജാലികക്കു പുറമെ 'മുത്ത് നബി; സൗഹൃദത്തിന്റെ പ്രവാചകന്‍”എന്ന പേരില്‍ സമസ്ത കേരള സുന്നി ജമാഅത്തിന്റെ കീഴില്‍ വിവിധ ഏരിയകളില്‍ നടക്കുന്ന മീലാദ് സംഗമങ്ങളിലും പൊതു പരിപാടികളിലും ഇവര്‍ സംബന്ധിക്കും. സമസ്ത കേരള സുന്നീ ജമാഅത്ത് ഹമദ് ടൗണ്‍ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന ഉസ്താദ് മുഹമ്മദ് ഹൈതമിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയും ഇന്ന്(ബുധന്‍) ഹമദ് ടൗണിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.

പരിപാടികളുടെ വിജയത്തിനായി സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും സമസ്ത ആക്ടിംഗ് പ്രസിഡന്റ് സൈതലവി മുസ്ല്യാര്‍ ചെയര്‍മാനും എസ്.എം. അബ്ദുല്‍ വാഹിദ് കണ്‍വീനറും വി.കെ.കുഞ്ഞഹമ്മദാജി ട്രഷററുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

മറ്റു ഭാരവാഹികള്‍: അലി.കെ.ഹസന്‍, ഹാശിം ജീപ്പാസ്, എം.പി.അബ്ദുറഹ്മാന്‍ ഫരീദ, ഹുസൈന്‍ ഹാജി(രക്ഷാധികാരികള്‍), അബ്ദുറഹ്മാന്‍ ഹാജി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി (വൈ.ചെയര്.), മുഹമ്മദ് മാസ്റ്റര്‍, ഫൈസല്‍ വില്ല്യാപ്പള്ളി(കണ്‍), കരീം ഹാജി, അശ്‌റഫ് കാട്ടില്‍ പീടിക, സുലൈമാന്‍, നാസര്‍ഹാജി (ഫിനാന്‍സ്), ഉബൈദുല്ല റഹ് മാനി, ബഷീര്‍ മലപ്പുറം, നവാസ് കൊല്ലം(പബ്ലിസിറ്റി), ഉമറുല്‍ ഫാറൂഖ് ഹുദവി, മുസ്ഥഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി(പ്രോഗ്രാം), ജെ.പി.മൊയ്തു ഹാജി, ഹമീദ് കാസര്‍ഗോഡ്, ഫസലു വടകര(ഫുഡ്), അബ്ദു റസാഖ് നദ് വി, എം.സി.മുഹമ്മദ് മുസ്ല്യാര്‍, ലത്വീഫ് ചേരാപുരം, നൗഷാദ് പാപ്പിനിശ്ശേരി, ഫൈസല്‍ ദാരിമി(മൗലിദ്).

Keywords: Usthad, Hydami, Khazimi, Reception, Bahrain, SKSSF, Gulf, Malayalam news, Bahrain samastha reception to Hythami Vavad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia