ബഹ്‌റൈനില്‍ കോവിഡ് നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതര്‍
Jun 19, 2021, 10:59 IST
മനാമ: (www.kasargodvartha.com 19.06.2021) ബഹ്‌റൈനില്‍ കോവിഡ് നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച റെസ്റ്റോറന്റ് ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി പബ്ലിക് ഹെല്‍ത് ഡയറക്ടറേറ്റ്. റെസ്റ്റോറന്റുകളും കഫേകളും ഉള്‍പ്പെടെ 64 സ്ഥാപനങ്ങളില്‍ അധികൃതര്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.
Keywords: Manama, News, Gulf, World, Top-Headlines, COVID-19, Restaurant, Bahrain, Bahrain: Restaurant closed for flouting COVID-19 measures