കോവിഡ് വ്യാപനം; ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വച്ചു
Feb 10, 2021, 12:20 IST
മനാമ: (www.kasargodvartha.com 10.02.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ തീരുമാനം. ഫെബ്രുവരി 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞ നാല് പേര്‍ കൂടി മരിച്ചിരുന്നു.
719 പേര്‍ക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 323 പേര്‍ പ്രവാസികളാണ്. നിലവില്‍ 6036 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 46 പേരുടെ നില ഗുരുതരമാണ്. 461 പേര്‍ക്ക് കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Keywords: Manama, news, Gulf, World, Top-Headlines, COVID-19, Religion, Bahrain halts prayers in mosques for 2 weeks amid rising cases of coronavirus