city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഴീക്കോട് തലമുറകളെ സ്വാധീനിച്ച മഹാന്‍: കെ.എം വര്‍ഗീസ്

അഴീക്കോട് തലമുറകളെ സ്വാധീനിച്ച മഹാന്‍: കെ.എം വര്‍ഗീസ്
ദോഹ: തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ സധൈര്യം തുറന്ന് പറയുകയും സത്യത്തിനും നീതിക്കും വേണ്ടി നിരന്തരം ശബ്ദിക്കുകയും ചെയ്ത ഡോ. സുകുമാര്‍ അഴീക്കോട് തലമുറകളെ സ്വാധീനിച്ച മഹാനാണെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ.എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് സ്‌കില്‍സ് ഡലവപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച അഴീക്കോട് അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ വളര്‍ച്ചാവികാസത്തിന് ചിന്താപരമായും ബൗദ്ധികമായും നേതൃത്വം നല്‍കിയ അഴീക്കോട് മാഷിന്റെ ഇടപെടലുകളും പ്രതികരണങ്ങളും സാംസ്‌കാരിക ചരിത്രത്തില്‍ മായാത്ത മുദ്രകള3യിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയനായ അഴീക്കോടിന്റെ പ്രതിഭാവിലാസവും വാക്ചാതുരിയും ശത്രുക്കളുടെപോലും ആദരവ് പിടിച്ചുപറ്റുന്നവയായിരുന്നു. പല വിഷയങ്ങളിലും അദ്ദേഹവുമായി വിയോജിക്കുകയും നിരന്തരം ഏറ്റുമുട്ടുകയും ചെയ്തവര്‍പോലും ഒടുവില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ അംഗീകരിച്ചത് ചരിത്രസാക്ഷ്യമാണ്

തന്റെ അസാമാന്യ രചനാ വൈഭവും പ്രഭാഷണരീതിയും കൊണ്ട് ഭാരതീയതയെ കേരളത്തിലേക്ക് കൊണ്ടു വന്നു എന്നതാണ് അഴീക്കോടിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് സന്തോഷ് ചന്ദ്രന്‍ പറഞ്ഞു. ഭാരതം എന്നത് ഒരു സാംസ്‌കാരിക മണ്ഡലം എന്നത് മാത്രമല്ലെന്നും എല്ലാവരേയും ബാധിക്കുന്ന ഒരു ജീവിത രീതിയാണെന്നും കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തി.യത് ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു. സംസ്‌കൃതമറിയുന്നവര്‍ക്ക് മാതം വശമുണ്ടായിരുന്ന ഉപനിഷത്തുകളുടെ ആന്തരാളങ്ങളിലേക്ക് കടന്നുചെല്ലാനും അതില്‍ നിന്നും മഹത്തായ ആശയങ്ങള്‍ സ്വാംശീകരിക്കുവാനും മലയാളിയെ സഹായിച്ചത് അഴീക്കോടിന്റെ പരിശ്രമഫലമായിരുന്നു. കാലത്തിന് മായ്ക്കാന്‍ കഴിയാത്ത പാദമുദ്രകള്‍ പതിപ്പിച്ചാണ് ആ മഹാപ്രതിഭ വിടവാങ്ങിയതെന്ന് സന്തോഷ് പറഞ്ഞു.
മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി. എന്‍. ബാബുരാജന്‍, എം. ചി. നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതവും അഫ്‌സല്‍ കിളയില്‍ നന്ദിയും പറഞ്ഞു.
അഴീക്കോട് തലമുറകളെ സ്വാധീനിച്ച മഹാന്‍: കെ.എം വര്‍ഗീസ്

Keywords: Sukumar Azheekode, Doha, Dubai, kasaragodvartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia