city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിരന്തരമായുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ചൂരി പ്രദേശക്കാരുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നു; പോലീസിന്റെ നിസ്സംഗത സംശയം ജനിപ്പിക്കുന്നുവെന്ന് ചൂരി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി, റിയാസ് മൗലവിയുടെ കൊലയോടെ ഉള്‍വലിഞ്ഞ അക്രമികള്‍ സാബിത്ത് വധക്കേസില്‍ പ്രതികളെ വെറുതെവിട്ടതോടെ വീണ്ടും തലപൊക്കിയെന്ന് ആരോപണം

ദുബൈ: (www.kasargodvartha.com 09.07.2019) നിരന്തരമായുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ചൂരി പ്രദേശക്കാരുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം റിയാസ് മൗലവി വധക്കേസിലെ സാക്ഷിയുടെ സഹോദരന്റെ വീടിനു നേരെ കല്ലേറുണ്ടായി. അക്രമസംഭവങ്ങളില്‍ പോലീസ് കാണിക്കുന്ന നിസ്സംഗത സംശയം ജനിപ്പിക്കുന്നുവെന്ന് ചൂരി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

റിയാസ് മൗലവിയുടെ കൊലയോടെ ഉള്‍വലിഞ്ഞ അക്രമികള്‍ സാബിത്ത് വധക്കേസില്‍ പ്രതികളെ വെറുതെവിട്ടതോടെ വീണ്ടും തലപൊക്കിയെന്ന് യോഗം വിലയിരുത്തി. ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി അംഗമായ കുഞ്ഞാലിയെന്ന പാവപ്പെട്ട ഒരു മനുഷ്യന്റെ വീട് നിര്‍മ്മാണത്തിന് മൂന്ന് പതിറ്റാണ്ടോളം ഓട്ടോറിക്ഷ ഓടിച്ച് സ്വരൂപിച്ച് വെച്ച തുക കൊണ്ട് വാങ്ങിയ ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ചതില്‍ യോഗം പ്രതിഷേധിച്ചു. ഇത്തരം അക്രമങ്ങള്‍ നടക്കുമ്പോള്‍ പോലീസ് മൗനം പാലിക്കുന്നത് നാടിന് ആപത്താണെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

വലിയൊരു വര്‍ഗീയ ലഹള ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണത്തെ പോലീസ് നിസാരമായി കാണുകയാണെങ്കില്‍ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളും സമരമുഖത്ത് ഇറങ്ങേണ്ടി വരുമെന്നും കാസര്‍കോട് പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അടുത്ത കാലംവരെ ജനങ്ങള്‍ വളരെ സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന ചൂരിയെന്ന ഗ്രാമത്തില്‍ ഒരു കൂട്ടം അക്രമികള്‍ നാലഞ്ച് വര്‍ഷമായി കൊലക്കത്തിയുമായി ഗ്രാമത്തിനെ ചുറ്റിപറ്റി നടക്കുകയാണ്. ഞായറാഴ്ച എന്നത് ഗ്രാമവാസികളെ ഭയപ്പെടുത്തുന്ന ദിവസമായി മാറിയിരിക്കുന്നു. പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ച് ജനങ്ങള്‍ക്കും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പ്രതികളെ പിടികൂടി ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വൈസ് പ്രസിഡണ്് ഷാഫി സി ഐ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ലത്വീഫ് ചൂരി, മസ് ഊദ് ചൂരി, നിസാര്‍ ചൂരി, മുനാസിര്‍ അഹ് മദ്, മാജിദ് ചൂരി, ഷബീബ് പുതിയവളപ്പ്, അബ്ബാസ് പാറക്കട്ട്, മുഹമ്മദ് കുഞ്ഞി പാറക്കട്ട്, ജമാല്‍ പാറക്കട്ട്, ബഷീര്‍ ചൂരി, ഇംറാന്‍ ചൂരി, സിദ്ദീഖ് യു എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ട്രഷറര്‍ ഷാഫി പാറക്കട്ട് നന്ദിയും പറഞ്ഞു.
നിരന്തരമായുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ചൂരി പ്രദേശക്കാരുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നു; പോലീസിന്റെ നിസ്സംഗത സംശയം ജനിപ്പിക്കുന്നുവെന്ന് ചൂരി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി, റിയാസ് മൗലവിയുടെ കൊലയോടെ ഉള്‍വലിഞ്ഞ അക്രമികള്‍ സാബിത്ത് വധക്കേസില്‍ പ്രതികളെ വെറുതെവിട്ടതോടെ വീണ്ടും തലപൊക്കിയെന്ന് ആരോപണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Gulf, Top-Headlines, Choori, Attack, Crime, Attack incidents increased; Choori natives in threat
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia