എം എസ് എഫ് ശാഖാ പ്രസിഡണ്ടിനെ അക്രമിച്ച സംഭവം; ദുബൈ കെ എം സി സി പ്രതിഷേധിച്ചു
Jun 4, 2016, 07:30 IST
ദുബൈ: (www.kasargodvartha.com 04/06/2016) എം എസ് എഫ് പള്ളങ്കോട് ശാഖാ പ്രസിഡണ്ട് ജസീല്‍ പള്ളങ്കോടിനെ സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ ദുബൈ കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണ മാറ്റത്തിന്റെ അഹങ്കാരത്തില്‍ സി പി എം പരക്കെ അക്രമം അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. അക്രമണം തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഷംസീര്‍ അഡൂര്‍ അധ്യക്ഷത വഹിച്ചു. ഉനൈസ് മൈനാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അഡൂര്‍, അഷ്‌റഫ് മയ്യള, നൈമു, സിദ്ദീഖ് പള്ളങ്കോട്, ഖാലിദ് കൊറ്റുമ്പ, സാദിഖ് ദേലംപാടി പ്രസംഗിച്ചു. അഷ്‌റഫലി പള്ളങ്കോട് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.
Keywords : Dubai, MSF, Assault, CPM, Attack, KMCC, Gulf, Jaseel Pallangod.